വെള്ളെഴുത്ത് ഉള്ളവർ ഇനി വിഷമിക്കേണ്ട… കണ്ണട ഒഴിവാക്കി പകരം ഒരു തുള്ളി മരുന്നൊഴിച്ച് കാഴ്ച കൂട്ടാം; ഇന്ത്യയിൽ ആദ്യമായി പ്രെസ് വു അടുത്തമാസം മുതല്‍ വിപണിയില്‍

Spread the love

വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കി പകരം ഉപയോഗിക്കാനാകുന്ന തുള്ളിമരുന്ന് അടുത്ത മാസം മുതല്‍ വിപണിയിലെത്തും. ഇന്ത്യയില്‍ ഇതാദ്യമാണ് ഇത്തരമൊരു മരുന്ന് വിതരണത്തിനെത്തുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കല്‍ നിർമ്മിക്കുന്ന “പ്രെസ് വു’ എന്ന തുള്ളിമരുന്നാണ് അടുത്തമാസം മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുക.

350 രൂപയാണു വില. അതേസമയം, ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് വാങ്ങാൻ സാധിക്കൂ.
ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രല്‍ ഡ്രഗ് സ്റ്റാൻഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണു മരുന്നിന്‍റെ വിപണനത്തിന് വഴിതെളിഞ്ഞത്.

സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി മരുന്ന് പരിശോധിച്ച്‌ അംഗീകാരത്തിനു ശുപാർശ ചെയ്തിരുന്നു. 40 വയസില്‍ തുടങ്ങി 60കളുടെ അവസാനം വരെ വായനയ്ക്ക് തടസമുണ്ടാകുന്ന അവസ്ഥയാണു വെള്ളെഴുത്ത്. കൃഷ്ണമണികളുടെ വലുപ്പം ചുരുക്കാൻ സഹായിച്ച്‌ ഈ പ്രശ്നം പരിഹരിക്കുകയാണ് പ്രെസ് വു ചെയ്യുന്നതെന്ന് മുംബൈ ആസ്ഥാനമായുള്ള എന്‍റോഡ് ഫാർമസ്യൂട്ടിക്കല്‍സിന്‍റെ സിഇഒ നിഖില്‍ കെ. മസുർക്കർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതല്‍ 6 മണിക്കൂറിനുള്ളില്‍ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാല്‍ കൂടുതല്‍ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നും നിഖില്‍ കെ. മസുർക്കർ വ്യക്തമാക്കി.