ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയില്‍ നിന്ന് വന്ന കാർ ഇടിച്ച് വയോധിക മരിച്ചു ; അപകടമുണ്ടായത് കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ ചികിത്സ തേടി മടങ്ങി വഴി

Spread the love

സ്വന്തം ലേഖകൻ

കുമരകം : റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു. കുമരകം ചക്രം പടി തൈക്കൂട്ടത്തില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി തങ്കപ്പൻ (74) ആണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടർന്ന് കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ ചികിത്സ തേടി മടങ്ങി വരും വഴിയാണ് അമ്മിണിക്ക് അപകടം സംഭവിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയില്‍ നിന്ന് വന്ന കാർ അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച അമ്മിണിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.15 ന് മരണം സംഭവിച്ചു.

ബുധനാഴ്ച പോസ്റ്റുമോർട്ടത്തെ തുടർന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പരേത കാഞ്ഞിരത്തില്‍ കണിയാംപത്തില്‍ കുടുബാംഗമാണ്.

മക്കള്‍ : സിന്ധു, ശിശുപാലൻ (തങ്കച്ചൻ), മരുമക്കള്‍ : ബാബു ( കാരാപ്പുഴ), മിനി (മീനേടം )
സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.