play-sharp-fill
1700 മുറികള്‍, സ്വര്‍ണ്ണ ചുവരുകളുള്ള കൊട്ടാരം :7,000 കാറുകള്‍; ബ്രൂണെ സുല്‍ത്താന്റെ കൗതുകകരമായ ജീവിതം അറിയാം

1700 മുറികള്‍, സ്വര്‍ണ്ണ ചുവരുകളുള്ള കൊട്ടാരം :7,000 കാറുകള്‍; ബ്രൂണെ സുല്‍ത്താന്റെ കൗതുകകരമായ ജീവിതം അറിയാം

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണെ സന്ദർശനത്തിന് തുടക്കമായി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഔദ്യോഗികമായി ബ്രൂണെ സന്ദർശിക്കുന്നത്.
നാല് പതിറ്റാണ്ടായി നയതന്ത്രബന്ധമുള്ള രാജ്യമായിട്ടും മുൻ പ്രധാനമന്ത്രിമാർ ആരും തന്നെ ബ്രൂണെ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. 2018ല്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ബ്രൂണെ സുല്‍ത്താനായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 40ാം വാർഷികത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം

പ്രധാനമന്ത്രിയുടെ സന്ദർശത്തിന് പിന്നാലെ ബ്രൂണെയെക്കുറിച്ച്‌ വലിയ ചർച്ചകളാണ്
ആഗോളതലത്തില്‍ നടക്കുന്നത്. ബ്രൂണെയെക്കുറിച്ച്‌ സംസാരിക്കുമ്പോഴെല്ലാം ആദ്യം ചർച്ച ചെയ്യുന്നത് ധനികനായ
സുല്‍ത്താനെക്കുറിച്ചാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ സ്വന്തമായുള്ള സ്വർണ്ണം പൂശിയ കൊട്ടാരത്തില്‍ താമസിക്കുന്ന ബ്രൂണെ സുല്‍ത്താന്റെ കൗതുകകരമായ ജീവിതം അറിയാം….


ആരാണ് ബ്രൂണെയിലെ സുല്‍ത്താൻ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

77 കാരനായ ഹസ്സനല്‍ ബോള്‍കിയാണ് നിലവിലെ ബ്രൂണെ സുല്‍ത്താൻ. 1967 ഒക്ടോബര്‍ 4-ന് പിതാവ് വിരമിച്ച ശേഷം, ഹസ്സനല്‍ രാജകുമാരന്‍ 29 മത് സുല്‍ത്താനായത്. 1980 വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു അദ്ദേഹം. യുകെയിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ഹസ്സനല്‍ ബോള്‍കിയ.

ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട്
അനുസരിച്ച്‌, ഹസ്സനല്‍ ബോള്‍കിയയ്‌ക്ക് 14,700 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ്. സെലിബ്രിറ്റി നെറ്റ് വര്‍ത്തിന്റെ കണക്കനുസരിച്ച്‌, 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ രാജകുടുംബങ്ങളില്‍ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ.

ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്ലന്‍ഡ് എന്നിവയ്‌ക്ക് ശേഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ബ്രൂണെ. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാക്കി മാറ്റി.

സുല്‍ത്താന്റെ ജീവിതം

ബോള്‍കിയയുടെ ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിന് 2550 കോടിയിലേറെ വിലയുണ്ട്. കൊട്ടാരത്തില്‍ 1700-ലധികം മുറികളും 257 കുളിമുറികളും അഞ്ച് നീന്തല്‍ക്കുളങ്ങളും ഉണ്ട്. ഈ കൊട്ടാരത്തിന്റെ താഴികക്കുടം 22 കാരറ്റ് സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. 110 ഗാരേജുകള്‍ക്ക് പുറമേ, 200 കുതിരകള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാഹന ശേഖരം ബ്രൂണെയിലെ സുല്‍ത്താൻ്റേതാണെന്നും പറയപ്പെടുന്നു. ഏകദേശം 600 റോള്‍സ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെൻ്റ്‌ലികളും സുല്‍ത്താൻ ഹാജി ഹസ്സനല്‍ ബോള്‍കിയയുടെ കൈവശമുണ്ട്. ഒരു ബോയിംഗ് 747 വിമാനവും സുല്‍ത്താന് സ്വന്തമായുണ്ട്.

കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ സ്വർണ്ണം പൂശിയതാണെന്നും പറയപ്പെടുന്നു. 1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്ന പള്ളിയാണ് മറ്റൊരാകർഷണം. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുല്‍ത്താന് സ്വന്തമായുണ്ട്.