കോട്ടയം എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് പനമ്പാലത്തെ തോട്ടിൽ നിന്നും

Spread the love

കോട്ടയം : എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പാലത്തെ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജാസ്(19) ആണ് മരിച്ചത്.എസ് എം ഇ കോളജിലെ ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയാണ് അജാസ്. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് അജാസിനെ  കാണാതായത്.

വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് അന്വേഷണം നടത്തുകയും, പനമ്പാലത്ത വിവിധ സ്ഥലത്തെ സിസിടിവിയിൽ വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും തെരച്ചിൽ നടത്തുകയുമായിരുന്നു.