ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി; 24 മണിക്കൂറിനകം തീപ്പിടിത്തത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ സമർപ്പിക്കണമെന്ന് കളക്ടർക്ക് മന്ത്രിയുടെ നിർദേശം

Spread the love

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.

സംഭവത്തില്‍ 24 മണിക്കൂറിനകം തീപ്പിടുത്തത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ സമര്‍പ്പിക്കണമെന്നാണ് സബ് കളക്ടര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കമ്പനി ഓഫീസില്‍ തീപ്പിടുത്തമുണ്ടായത്.

സംഭവത്തില്‍ ഓഫീസ് ജീവനക്കാരിയായ വൈഷ്ണയും (34), ഓഫീസിലെത്തിയ ഒരു ഉപഭോക്താവുമാണ് മരിച്ചത്. ഓഫീസിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികളും പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ അപകടത്തിന്റെ ആഘാതം കുറക്കാനായിരുന്നു.