Spread the love

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാൻ. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുള്‍പ്പടെ പിടികൂടാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം.

video
play-sharp-fill

2021ല്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ വീടിന് പുറത്തിറങ്ങി തൊഴില്‍ ചെയ്യുന്നതും സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നതും താലിബാന്‍ വിലക്കിയിരുന്നു. എന്നാല്‍ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് ( എംപിവിപിവി ) എന്ന സദാചാര മന്ത്രാലയത്തിനു കീഴില്‍ ഇപ്പോഴും ചില വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമായ അഫ്ഗാന്‍ സ്ത്രീകളെ നിരീക്ഷിക്കുന്ന ജോലിയാണ് ഈ ചാര വനിതകള്‍ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് വനിതകളെ കൈകാര്യം ചെയ്യുകയാണ് ഇവരുടെ ദൗത്യമെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിനോട് സംസാരിക്കവേ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം പേജുകള്‍ നിരീക്ഷിക്കുകയും മുഖം മറയ്ക്കാതെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ഇവരുടെ ഡ്യൂട്ടി. ‘ ഇന്‍സ്റ്റഗ്രാം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ? അവര്‍ക്ക് (സ്ത്രീകള്‍ക്ക്) പേജുകള്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും. ആരും കാണില്ല, ഇവരെ നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ണുകളായി സ്ത്രീകളുണ്ട് ‘ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചിലര്‍ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും മറ്റു ചിലര്‍ക്ക് ഈ ജോലിയില്‍ പ്രതിഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

സ്ട്രീറ്റ് പട്രോളിനായി ഈ വനിതകള്‍ താലിബാന്‍ പുരുഷ അംഗങ്ങളെ അനുഗമിക്കുകയും ചെയ്യും.