ബസ് മോഷ്ട്ടിച്ച് കടന്നുകളയുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഒടുവിൽ സ്വകാര്യ ബസ് ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി

Spread the love

 

ഇടുക്കി: സർവീസ് അവസാനിപ്പിച്ച് നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ടു. തുടർന്ന് വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു.

 

ഇടുക്കി മുനിയറയിൽ സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട നക്ഷത്ര എന്ന സ്വകാര്യ ബസാണ് മോഷണം പോയത്. അടിമാലി – നെടുങ്കണ്ടം റൂട്ടിലാണ് സർവീസ് നടത്തുന്നത്.

 

ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ ബൈസൺവാലിക്ക് സമീപം നാല്പതേക്കറിൽ നിന്നുമാണ് ബസ് കണ്ടെത്തിയത്. ബൈസൺവാലി നാല്പതേക്കറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നതിനാൽ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. പരാതിയെ തുടർന്ന് രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.