play-sharp-fill
ഔദ്യോഗിക വാഹന ദുരുപയോഗം ചെയ്യൽ, സ്വകാര്യ വ്യക്തികളിൽ നിന്നും പണം പിരിക്കൽ ;അൻവറിന് പിന്നാലെ എസ് പി സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ നഗരസഭയിലെ ഇടത് കൗൺസിലർ

ഔദ്യോഗിക വാഹന ദുരുപയോഗം ചെയ്യൽ, സ്വകാര്യ വ്യക്തികളിൽ നിന്നും പണം പിരിക്കൽ ;അൻവറിന് പിന്നാലെ എസ് പി സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ നഗരസഭയിലെ ഇടത് കൗൺസിലർ

നിലമ്പൂർ : എസ് പി പദവിയിലിരിക്കെ സുജിത്ത് ദാസ് വ്യാപക അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് നിലമ്പൂർ നഗരസഭ ഇടത് കൗണ്‍സിലർ ഇസ്മായില്‍ എരഞ്ഞിക്കല്‍.

സ്വകാര്യ വ്യക്തികളില്‍ നിന്ന് പണപിരിവ് പതിവാക്കിയ എസ്.പി,. ക്യാമ്ബ് ഓഫീസില്‍ അനധികൃതമായി ക്രിക്കറ്റ് നെറ്റ്സും പണിതു. ഇതടക്കമുള്ള അഴിമതികള്‍ക്കെതിരെ നേരത്തെ വിജിലൻസിന് പരാതി നല്‍കിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഈ പരാതികള്‍ കൂടി അന്വേഷിക്കണമെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ ആവശ്യപെട്ടു.


പൊലീസ് വാഹനങ്ങളുടെ ദുരുപയോഗം, ഔദ്യോഗിക വാഹനം വീട്ടുകാരുടേയും ബന്ധുക്കളുടേയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു, ക്യാമ്ബ് ഓഫീസില്‍ അനധികൃതമായി ക്രിക്കറ്റ് നെറ്റ്സ് പണിതു തുടങ്ങിയ ആരോപണങ്ങളാണ് സുജിത് ദാസിനെതിരെ ഉയർന്നത്. എസ് എപി ഓഫീസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സാമഗ്രികള്‍ എടുത്താണ് ഈ കോര്‍ട്ട് പണിതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത് പുറത്തു പോകാതിരിക്കാൻ കോര്‍ട്ടില്‍ വല കെട്ടി. ഈ വല പൊന്നാനി ഹാര്‍ബറില്‍ നിന്ന് ഒരു കരാറുകാരൻ വഴി സംഘടിപ്പിച്ചു. ക്യാമ്ബ് ഓഫീസിലെ പാചകക്കാരൻ, സ്വീപ്പര്‍ നിയമനങ്ങളില്‍ ക്രമക്കേട് അങ്ങനെ തൊട്ടതിലെല്ലാം അഴിമതി നടത്തിയെന്നാണ് സുജിത്ത് ദാസിനെതിരെ നിലമ്ബൂര്‍ നഗരസഭ ഇടത് കൗണ്‍സിലര്‍ എരഞ്ഞിക്കല്‍ ഇസ്മായില്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് ഇസ്മായില്‍ വിജിലൻസിന് പരാതി നല്‍കിയിരുന്നു.

പരാതിപ്പെട്ടതിന്‍റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാൻ സുജിത്ദാസ് ശ്രമിച്ചെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. പ്രത്യക സംഘം അന്വേഷിച്ചാല്‍അഴിമതി സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും ജനതാദള്‍ എസ് നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.