മദ്യലഹരിയിൽ ബസ് ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ സ്റ്റിയറിങ്ങില്‍ പിടിച്ചുതിരിച്ചു ; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി യുവതിക്ക് ദാരുണാന്ത്യം ; 3 പേരുടെ നില ഗുരുതരം

Spread the love

മുംബൈ : മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ബസ്സിന്റെ സ്റ്റിയറിങ് പിടിച്ചു തിരിച്ചു നിയന്ത്രണം വിട്ട ബസിടിച്ച്‌ കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. നൂപുർ മണിയാർ (27) ആണ് മരിച്ചത്.

അപകടത്തില്‍ 9 പേർക്ക് പരിക്കുപറ്റി. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയില്‍ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് ബസ് കാല്‍നട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാല്‍ബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങില്‍ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group