സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Spread the love

കൂത്തുപറമ്പ് : കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. രാവിലെ എട്ടുമണിയോടു കൂടിയാണ് സംഭവം.

ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. കൂത്തുപറമ്പ് മട്ടന്നൂർ റൂട്ടില്‍ കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.

പെട്രോള്‍ പമ്പിൽ നിന്നും മടങ്ങുകയായിരുന്ന മനോഹരൻ്റെ സ്കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group