സൗദി ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം 10 ദിവസത്തിനുള്ളിൽ: ഔട്ട് പാസ് ലഭ്യമായെന്ന് സൂചന
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലിൽനിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.
വധശിക്ഷ കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം പത്ത് ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ജയിൽ മോചിതനായേക്കുമെന്ന് സൂചന. ഗവർണറേറ്റ്, പബ്ലിക് പ്രോസിക്യൂഷൻ, ഗവർണറേറ്റ്, കോടതി നടപടികൾ എന്നിവ പൂർത്തിയാക്കി ജയിൽ അധികാരികളുടെ അടുത്താണ് ഇപ്പോൾ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.
റിയാദിൽ രൂപീകരിച്ച അബ്‌ദുൽ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവർത്തനങ്ങൾ നയിക്കുന്നത്. സൗദി ബാലൻ അബദ്ധത്തിൽ മരിച്ച കേസിലാണ് അബ്‌ദുൽ റഹീം ജയിലിൽ കഴിയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0