video
play-sharp-fill

എ കെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് സൂചന: വർഷങ്ങളായി പദവിയിലിരിക്കുന്നവർ  ഇനി തുടരണ്ടെന്ന് പാർട്ടി തീരുമാനം

എ കെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് സൂചന: വർഷങ്ങളായി പദവിയിലിരിക്കുന്നവർ ഇനി തുടരണ്ടെന്ന് പാർട്ടി തീരുമാനം

Spread the love

 

കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായതായി സൂചന. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നുമാണ് വിവരം.

 

വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. കേന്ദ്രനേതൃത്വത്തിൻറെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും.

 

പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, വിഷയത്തിൽ ഔദ്യോ ഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നൽകിയിട്ടില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ, ഔദ്യോഗികമായി വിവരം ലഭിക്കാത്തപക്ഷം പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി.