play-sharp-fill
ചൈനയ്ക്ക് കിട്ടുന്നത് മുട്ടന്‍ പണി: വ്യാജ ഗര്‍ഭവുമായി സ്ത്രീകള്‍: തട്ടിയത് ലക്ഷങ്ങള്‍

ചൈനയ്ക്ക് കിട്ടുന്നത് മുട്ടന്‍ പണി: വ്യാജ ഗര്‍ഭവുമായി സ്ത്രീകള്‍: തട്ടിയത് ലക്ഷങ്ങള്‍

ഡൽഹി: ചൈനയില്‍ വ്യാപകമായി നടക്കുന്ന ഒരു വിചിത്രമായ തട്ടിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. മറ്റേണിറ്റി ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ സ്ത്രീകള്‍ വ്യാജ മിസ്‌കാര്യേജ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഗര്‍ഭവും പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ അടിയന്തിരാവസ്ഥകള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന പദ്ധതിയാണിത്.


കമ്പ്യൂട്ടര്‍ സോഫ്‌റ്റ് വെയറിന്റെ സഹായത്തോടെ ഡോക്യുമെന്റുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ഇവ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുകയുമായിരുന്നു. ഒരു സ്ത്രീ തന്നെ അഞ്ചു തവണ ഈ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ തവണയും വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ച സ്ത്രീകള്‍ തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് തെളിവുകള്‍ നീക്കം ചെയ്തു. എന്നാല്‍ പല പ്രാവശ്യം ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ചതിന് ശേഷം 2024ല്‍ വീണ്ടും
ഇതിനായി ഇവര്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നി റിജക്‌ട് ചെയ്യുകയുമായിരുന്നു.

ഇവരുടെ ഡോക്യുമെന്റുകള്‍ വേരിഫൈ ചെയ്തപ്പോള്‍ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ഇവര്‍ ഇത്തരത്തിലുള്ള അഞ്ച് അപേക്ഷകള്‍ സമര്‍പ്പിക്കുകയും അതിലെല്ലാം പണം തട്ടുകയും ചെയ്തതായി കണ്ടെത്തി. മാത്രമല്ല എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും സാമ്യതയും കണ്ടെത്തുകയായിരുന്നു.