video
play-sharp-fill

ആധാരത്തിലെ സർവ്വേ നമ്പർ തിരുത്തുന്നതിന് 4500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

ആധാരത്തിലെ സർവ്വേ നമ്പർ തിരുത്തുന്നതിന് 4500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Spread the love

 

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസറായ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് വിജിലൻസിന്റെ പിടിയിലായത്.

 

മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്‍റെ പക്കൽ നിന്നും 4500 രൂപ കൈക്കൂലി വാങ്ങിയതിനിടെയാണ് ഇയാളെ പിടികൂടിയത്. ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങിയത്.

 

കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group