ഓണ കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ: മന്ത്രി ജി ആർ അനിൽ

Spread the love

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനില്‍. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.മഞ്ഞ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 13 ഇന സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നല്‍കും.

വെള്ള , നീല റേഷൻ കാർഡ് ഉടമകള്‍ക്ക് പത്തു രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരി നല്‍കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.