play-sharp-fill
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ: ഒരധികാരപദവിയും വേണ്ട: അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍

ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ: ഒരധികാരപദവിയും വേണ്ട: അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍

മലപ്പുറം: ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ. ഒരധികാരപദവിയും വേണ്ട.
അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് കെടി ജലീലിൻ്റെ പരാമർശം.

നേരത്തെ, പിവി അൻവർ എംഎല്‍എയ്ക്ക് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെടി ജലീല്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. പൂർണ്ണമായും അൻവറിനെ പിന്തുണച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ഈ വിമർശനത്തിന് പിന്നാലെയാണ് ഇനി അധികാര പദവിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.


സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗ്സ്ഥനായ ഗാന്ധിജി”യുടെ അവസാന
അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് നേരത്തെ കെടി ജലീല്‍ രംഗത്തെത്തിയത്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രർവർത്തകരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്ബത്തിക ഇടപാടുകള്‍
അന്വേഷിക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും വിമർശനവുമായി പിവി അൻവർ എംഎല്‍എ രംഗത്തെത്തി.

എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറില്‍ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്നും പിവി അൻവർ ആരോപിച്ചു.15 കോടിക്കാണ് അജിത് കുമാർ കവടിയാറില്‍ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പിവി അൻവർ ചോദിക്കുന്നു.

എടവണ്ണക്കേസില്‍ നിരപരാധിയെ എംആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍
ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസില്‍ കള്ളമൊഴി നല്‍കാൻ ഭാര്യക്കുമേല്‍ പൊലീസ് വലിയതോതില്‍ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാൻ്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്.

സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച്‌ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തല്‍ ഓഡിയോയും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സോളാർ
കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് എഡിജിപി പരാതിക്കാരിയോട്

പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നല്‍കി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.

അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോണ്‍ ചോർത്തുന്നുവെന്നും പി വി അൻവർ ആരോപിച്ചു.