പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു: ആരോപണങ്ങള്‍ മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെ : ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല : പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്: നടി ഷീല. 

Spread the love

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു.

മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന തെളിവെന്നും അവര്‍ പറഞ്ഞു.

ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരുടെയും പേര് വെളിപ്പെടുത്താനില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് ലൊക്കേഷനില്‍ നിന്ന് പെട്ടെന്ന് ചില നടിമാര്‍ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോള്‍ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുവെന്നും അവര്‍ പറഞ്ഞു.

സിനിമയില്‍ രാവണന്മാര്‍ മാത്രമല്ല രാമന്‍മാരും ഉണ്ട്. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. എഎംഎംഎയിലെ എല്ലാവരും കുറ്റക്കാരല്ല. ചിലരാണ് മോശക്കാര്‍. നിര്‍മാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണെന്നും ഷീല പറഞ്ഞു.