video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainബിയര്‍ വില കൂട്ടാനും പ്രീമിയം ബ്രാന്‍ഡ് മദ്യത്തിന് വില കുറയ്ക്കാനും തീരുമാനം ; നടപടി ഇന്ത്യന്‍...

ബിയര്‍ വില കൂട്ടാനും പ്രീമിയം ബ്രാന്‍ഡ് മദ്യത്തിന് വില കുറയ്ക്കാനും തീരുമാനം ; നടപടി ഇന്ത്യന്‍ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന്

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: സംസ്ഥാനത്ത് ബിയര്‍ വില കൂട്ടാനും പ്രീമിയം ബ്രാന്‍ഡ് മദ്യത്തിന് വില കുറയ്ക്കാനും തീരുമാനിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.

ബിയറിന് 10 മുതല്‍ 30 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പ്രീമിയം ബ്രാന്‍ഡ് മദ്യത്തിന്റെ വില 20 ശതമാനം വരെ കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.വിലയിലെ മാറ്റം പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാകാന്‍ പക്ഷേ അല്‍പ്പംകൂടി സമയമെടുക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിയറിലെ ആള്‍ക്കഹോള്‍ കണ്ടന്റിന്റെ അടിസ്ഥാനത്തിലായിരിക്കും വില വര്‍ദ്ധിപ്പിക്കുക. മിനിമം പത്ത് രൂപയും പരമാവധി 30 രൂപയുമായിരിക്കും വര്‍ദ്ധിപ്പിക്കുക. ഇന്ത്യന്‍ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിന് താരിഫ് ചുമത്തുമെന്നും വെള്ളത്തിന്റെ വില 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും ബംഗളൂരു വികസന മന്ത്രിയുമായ ഡി. കെ ശിവകുമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മദ്യത്തിന്റെ വിലയില്‍ മാറ്റം കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

കര്‍ണാടകയിലെ ചില ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് വില കുറയ്ക്കുയും ഇതിലൂടെ വില്‍പ്പന കൂട്ടി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ കര്‍ണാടകയില്‍ ലഭിക്കുന്ന ബിയറുകള്‍ക്ക് വിലയില്‍ ഏകീകരണമുണ്ട്. ഈ സ്ഥിതി മാറ്റാനാണ് ആലോചന. ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളൂ. കഴിഞ്ഞയാഴ്ചയാണ് അസമില്‍ മദ്യത്തിന് വില കുറയ്ക്കാനും നികുതി വരുമാനം ഉയര്‍ത്താനും ഹിമന്ത ബിശ്വ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments