video
play-sharp-fill

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം ; പത്തനംതിട്ട എസ്‍പി ഉന്നയിച്ച ആരോപണത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം ; പത്തനംതിട്ട എസ്‍പി ഉന്നയിച്ച ആരോപണത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പത്തനംതിട്ട എസ്‍പി ഉന്നയിച്ച ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും.

പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ എസ്പി തലസ്ഥാനത്ത് എത്തിയെങ്കിലും അനുമതി നല്‍കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങള്‍ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. പി.വി.അന്‍വർ എംഎല്‍എയും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ എംഎല്‍എയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികള്‍ക്ക് കാണാൻ സമയം അനുവദിച്ചിരുന്നു. സുജിത് ദാസിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിനാല്‍ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.