video
play-sharp-fill

നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ യുവാവ് കഞ്ചാവുമായി പിടിയിൽ; ഇയാളിൽനിന്ന് 20.62 കിലോ കഞ്ചാവും പാക്ക് ചെയ്യുന്നതിന് ആവശ്യമായ സിപ് ലോക്ക് കവറുകളും കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും  കണ്ടെടുത്തു

നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ യുവാവ് കഞ്ചാവുമായി പിടിയിൽ; ഇയാളിൽനിന്ന് 20.62 കിലോ കഞ്ചാവും പാക്ക് ചെയ്യുന്നതിന് ആവശ്യമായ സിപ് ലോക്ക് കവറുകളും കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെടുത്തു

Spread the love

ഇടുക്കി: നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ ആളെ 20.62 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും സംഘവും ചേർന്നാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പാക്ക് ചെയ്യുന്നതിന് ആവശ്യമായ സിപ് ലോക്ക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ് എന്നിവയും കണ്ടെടുത്തു.

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ സിജുമോൻ കെ എൻ, ആൽബിൻ ജോസ്, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ അനൂപ് പി ജോസഫ് എന്നിവർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ നെബു.എ.സി, ഷാജി ജെയിംസ്, തോമസ് ജോൺ, പ്രിവെൻ്റീവ് ഓഫീസർ(ഗ്രേഡ്) രഞ്ജിത്ത്.എൻ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുരഭി.കെ.എം, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.