സിടി സ്കാൻ എടുക്കുന്നതിന് ആശുപത്രിയിലെ ലാബിലെത്തിയ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവത്തിൽ ലാബ് ജീവനക്കാരൻ അറസ്റ്റിൽ
കൊൽക്കത്ത: പതിമൂന്നുകാരിയായ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ലാബ് ജീവനക്കാരൻ അറസ്റ്റിൽ. പശ്ചിമബംഗാളിൽ ഹൗറ ജില്ല ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയോടെ നടന്ന സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു.
സിടി സ്കാൻ എടുക്കുന്നതിനായാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. സ്കാനിനായി കുട്ടിയെ ലാബിലേക്ക് കയറ്റിയതിന് പിന്നാലെയായിരുന്നു സംഭവം. ലാബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ഉടനെ കുടുംബത്തെ വിവരമറിയിച്ചു.
ഇതിന് പിന്നാലെ കുടുംബം ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിഷയത്തിൽ ആശുപത്രിയിലെ പരാതി പരിഹാര കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഞാറാഴ്ച രാവിലെ വരെ ചോദ്യം ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡന സംഭവം നടന്ന സാഹചര്യം കണക്കിലെടുത്ത് ആശുപത്രി സംവിധാനത്തിനുള്ളിലെ സുരക്ഷാ സംവിധാനത്തിൽ നിലവിലുള്ള വീഴ്ചകളും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.