video
play-sharp-fill

മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് ഖുശ്ബു; തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് ഖുശ്ബു; തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Spread the love

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു.

തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതിക്കായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.

എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ വൈകിയത്. ഇത് പുറത്തുവന്നതോടെ പല പുരുഷന്മാരുടെയും ഉറക്കം നഷ്ടമായി. മുകേഷുമായി ബന്ധപ്പെട്ട ആരോപണങ്ങല്‍ രാഷ്ട്രീയവത്കരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പ്രശംസിച്ച്‌ നടി സാമന്തയും രംഗത്തെത്തി. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് നടി സാമന്ത വ്യക്തമാക്കി. ഇതിന് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയെ ഭിനന്ദിക്കുന്നുവെന്നും സാമന്ത പറഞ്ഞു.

തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ പഠിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇക്കാര്യം തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും നടി വ്യക്തമാക്കി.