തൃശൂർ: അന്തിക്കാടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
കണ്ടശ്ശാംകടവ് സ്വദേശികളായ വിഷ്ണു സാജൻ (20), വി.എസ്. വിഷ്ണു എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് യുവാക്കളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.
പാന്‍റിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എംഡിഎംഎയും 13.75 ഗ്രാം കഞ്ചാവുമാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group