play-sharp-fill
45-ാം വയസ്സിൽ ഒന്നാം റാങ്കോടെ ജോസഫ് സ്കറിയ തൻ്റെ അക്കാദമിക് സ്വപ്നങ്ങൾ നേടി

45-ാം വയസ്സിൽ ഒന്നാം റാങ്കോടെ ജോസഫ് സ്കറിയ തൻ്റെ അക്കാദമിക് സ്വപ്നങ്ങൾ നേടി

 

മൂലമറ്റം(ഇടുക്കി): ദാരിദ്ര്യത്തിന്റെ പൂർവകാലം നഷ്ടപ്പെടുത്തിയത് കുഴിഞ്ഞാലില്‍ ജോസഫ് സ്കറിയയുടെ പഠനസ്വപ്നങ്ങളെയാണ്.

കഷ്ടപ്പാടുകളുടെ ആ പീഡാനുഭവങ്ങളെ 45-ാം വയസ്സില്‍ ഒന്നാംറാങ്കിന്റെ മികവില്‍ മറികടന്നിരിക്കുകയാണ് ഈ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ. മഹാത്മാഗാന്ധി സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സായ ബി.എ. (ചരിത്രം) ഒന്നാം റാങ്കോടെയാണ് മൂലമറ്റത്തുകാരുടെ ഷാജി കുഴിഞ്ഞാലില്‍ പാസായത്.


പത്താം ക്ലാസ് റാങ്ക് മോഹിച്ച ഷാജിക്ക്, ജീവിതപ്രശ്നങ്ങള്‍മൂലം മൂലമറ്റം ഗവ.ഹൈസ്കൂളിലെ പഠനം നിർത്തി കൂലിപ്പണിക്ക് പോകേണ്ടിവന്നു. അപ്പോഴും പഠനമോഹം നിധിപോലെ മനസ്സില്‍ സൂക്ഷിച്ചു. കുളമാവിലായിരുന്നു അന്ന് താമസം. കൂലിപ്പണിക്കിടെ വൈദ്യുതി ബോർഡിന്റെ വർക്കർ പരീക്ഷ വിജയിച്ചത് വഴിത്തിരിവായി. ജോലിചെയ്തുകൊണ്ട് വീണ്ടും പഠനം തുടങ്ങി. സാക്ഷരതാമിഷന്റെ തുല്യതാപരിപാടിയിലൂടെ പത്താം ക്ലാസും പ്ലസ്ടുവും വിജയിച്ചു. ഐ.ടി.ഐ.യും പാസായി. തുടർന്ന് തൊടുപുഴയിലെ പാരലല്‍ കോളേജില്‍ ബി.എ.യ്ക്ക് ചേർന്നു. ഞായറാഴ്ചകളിലായിരുന്നു ക്ലാസ്. സിലബസല്ലാതെ മറ്റൊന്നും യൂണിവേഴ്സിറ്റി തന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാങ്ക് സ്വപ്നം മനസ്സിലുണ്ടായിരുന്നതിനാല്‍ നന്നായി പഠിച്ചു. ദിവസവും രാവിലെയും വൈകീട്ടും രണ്ടുമണിക്കൂർ വീതം അതിനായി മാറ്റിവെച്ചു. പരിശ്രമം ഫലം കണ്ടു. വെള്ളിയാഴ്ച സർവകലാശാലയില്‍നിന്നു വിളിച്ച്‌ അനുമോദനങ്ങളോടെ വിജയവാർത്ത അറിയിച്ചു.

മലയാളത്തില്‍ ഡോക്ടറേറ്റാണ് ഷാജിയുടെ ജീവിതാഭിലാഷം. അതിനായി എം.എ. മലയാളത്തിന് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ ഞായറാഴ്ചകളിലാണ് ക്ലാസ്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഓവർസിയറാണ് സജീവ പൊതുപ്രവർത്തകൻകൂടിയായ ഷാജി. മൂലമറ്റം ജ്വാല ക്ലബ്ബിന്റെ പ്രവർത്തകനും വൈദ്യുതി ബോർഡ് ജീവനക്കാരുടെ അസോസിയേഷൻ (സി.ഐ.ടി.യു.) യൂണിറ്റ് സെക്രട്ടറിയുമാണ്. സ്കറിയ-അന്നമ്മ ദമ്ബതിമാരുടെ മകനാണ് ഷാജി. മൂന്ന് സഹോദരിമാരുണ്ട്. ഭാര്യ: ഷൈബി കണ്ണൂർ സ്വദേശിനി. അന്ന, അഡ്വിന്റ എന്നിവർ മക്കള്‍.