play-sharp-fill
പോരാട്ടത്തിന് തുടക്കം കുറിച്ച ഡബ്ല്യുസിസിയ്ക്ക് സല്യൂട്ട്; അപമാനിക്കപ്പെട്ട സത്രീകള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചിരിക്കേണ്ടവരല്ല;  പ്രേംകുമാര്‍

പോരാട്ടത്തിന് തുടക്കം കുറിച്ച ഡബ്ല്യുസിസിയ്ക്ക് സല്യൂട്ട്; അപമാനിക്കപ്പെട്ട സത്രീകള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചിരിക്കേണ്ടവരല്ല; പ്രേംകുമാര്‍

 

കൊച്ചി: ഡബ്ല്യുസിസിയുടെ പോരാട്ടത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുണ്ടായതെന്നും ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യുന്നുവെന്നും നടന്‍ പ്രേംകുമാര്‍.ഏത് മേഖലയിലും പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന, അവകാശങ്ങളെ കുറിച്ച്‌ ബോധ്യപ്പെടുത്തുന്ന, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന റിപ്പോർട്ടാണ് ഹേമ കമ്മിറ്റിയുടേതെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ ഡബ്ല്യുസിസിയുടെ പോരാട്ടത്തെ സല്യൂട്ട് ചെയ്യുന്നു. അവര്‍ അത്രയും ശക്തമായി നിന്നത് കൊണ്ടും, ആക്രമിക്കപ്പെട്ട സഹോദരി വലിയ പോരാട്ടം നടത്തി മുന്നോട്ട് വന്നത് കൊണ്ടുമാണ് ഒരു വലിയ ക്രിമിനല്‍ ജയിലില്‍ കിടക്കുന്നത്. ആ അന്വേഷണം ഇത്രയേറെ മുന്നോട്ട് പോകുന്നത്. അങ്ങനൊരു പോരാട്ടത്തിന് സജ്ജരാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ഹേമകമ്മിറ്റിയിലുള്ളത് സിനിമയുടെ ചെറിയൊരു പരിപ്രേഷ്യത്തില്‍ ഒതുക്കി നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. അപമാനിക്കപ്പെട്ട സത്രീകള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചിരിക്കേണ്ടവരും അല്ലെന്നും വ്യ്ക്തമാക്കി. അതേസമയം സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണം അന്വേഷണത്തിലൂടെ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group