play-sharp-fill
അത്യാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല! പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ഫോൺ തകരാറിലായിട്ട് മാസങ്ങൾ ; ഒടുവിൽ നാട്ടുകാരുടെ പരാതിക്ക് പിന്നാലെ സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണിന് ജീവന്‍ വെച്ചു ; നടപടി നാട്ടുകാര്‍ ചേര്‍ന്ന് കള്ളനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ

അത്യാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല! പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ഫോൺ തകരാറിലായിട്ട് മാസങ്ങൾ ; ഒടുവിൽ നാട്ടുകാരുടെ പരാതിക്ക് പിന്നാലെ സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണിന് ജീവന്‍ വെച്ചു ; നടപടി നാട്ടുകാര്‍ ചേര്‍ന്ന് കള്ളനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ

പൊന്‍കുന്നം : പരാതികൾക്കൊടുവിൽ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണിനു ജീവന്‍ വെച്ചു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചേര്‍ന്നു കള്ളനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നാട്ടുകാര്‍ തിരുവനന്തപുരത്ത് വിളിച്ച ശേഷമാണ് വിവരം പൊന്‍കുന്നം സ്‌റ്റേഷനില്‍ ലഭിച്ചത്.

അപ്പോഴേയ്ക്കും കള്ളനെ പിടികൂടിയിട്ടു മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ഇതു പോലീസിനു നാണക്കേടും ഉണ്ടാക്കി. പിന്നാലെ ഫോണ്‍ നന്നാക്കാന്‍ നപടി സ്വകീരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മുതലാണു ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. എങ്കിലും സംസാരം കേള്‍ക്കണമെങ്കില്‍ സ്പീക്കര്‍ ഫോണ്‍ ഓണാക്കണമെന്നു മാത്രം. ബെല്ലടിക്കുന്നതു കേട്ട് റിസീവര്‍ എടുത്താല്‍ സംസാരം കേള്‍ക്കത്തുമില്ല.


വര്‍ഷങ്ങളായി ഉപയോഗിക്കുന്ന 221240 എന്ന ലാന്‍ഡ് ഫോണ്‍നമ്ബര്‍ ജനമൈത്രി പോലീസ് മുഖേന വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളിലൂടെ പൊതുജനങ്ങള്‍ക്കു നല്‍കിയിട്ടുള്ളതാണ്. നാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസിനെ ബന്ധപ്പെടാന്‍ കാലങ്ങളായി പോലീസ് നല്‍കുന്നതും ഈ നമ്ബരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പ്രവര്‍ത്തിക്കാത്തുമൂലം ഏറെ നാളായി സ്‌റ്റേഷനില്‍ ബന്ധപ്പെടാന്‍ നാട്ടുകാര്‍ക്ക് സൗകര്യമുണ്ടായിരുന്നില്ല. ഓഫീസര്‍മാരുടെ ഔദ്യോഗിക മൊബൈല്‍ നമ്ബരുകള്‍ ഉണ്ടെങ്കിലും കൃത്യനിര്‍വഹണ തിരക്കുകള്‍ക്കിടയില്‍ അതില്‍ വിളിച്ചാല്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനു പരിമിതിയുണ്ട്.

പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ പണിമുടക്കിയിട്ടു മാസങ്ങളായിട്ടും തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ സമീപനങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.