play-sharp-fill
നെഹ്‌റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലന്ന് മന്ത്രി .മുഹമ്മദ്റിയാസ്: പുതിയ തീയതി എന്നാണെന്നോ തീയതി എന്നു തീരുമാനിക്കുമെന്നോ വ്യക്‌തതയില്ല

നെഹ്‌റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലന്ന് മന്ത്രി .മുഹമ്മദ്റിയാസ്: പുതിയ തീയതി എന്നാണെന്നോ തീയതി എന്നു തീരുമാനിക്കുമെന്നോ വ്യക്‌തതയില്ല

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും എപ്പോൾ നടത്താൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കാൻ മുൻപന്തിയി ലുണ്ടാകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് . വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചി ട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. വള്ളംകളി ഉപേക്ഷി ച്ചിട്ടില്ലെന്നും ഓണത്തിനു ശേഷം നടത്തുമെന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.


നെഹ്റു ട്രോഫി വള്ളംകളി മത്സരം ടൂറിസം വകുപ്പല്ല സംഘടി പ്പിക്കുന്നതെന്നു പറഞ്ഞാണു മന്ത്രി റിയാസിന്റെ ഫെയ്‌സ്ബുക് കുറിപ്പ് തുടങ്ങുന്നത്. കലക്ടർ ചെയർമാനായുള്ള നെഹ്റു ട്രോ ഫി ബോട്ട് റേസ് സൊസൈറ്റിയാണു വള്ളംകളിയുടെ സംഘാടകർ. വയനാട് ദുരന്തത്തിന്റെ പശ്ചാ ത്തലത്തിൽ ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾ വേണ്ട എന്നു തീരുമാനിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബറിലെ ഓണാഘോഷ പരിപാടി പറഞ്ഞതിനെതിയാണു സർക്കാർ വേണ്ടെന്നു വച്ചത്. ജൂലൈ മുതൽ തയാറെടുപ്പ് നടത്തേണ്ട ചാംപ്യൻസ് ബോട്ട് ലീഗും മാറ്റി വയ്ക്കേണ്ടി വന്നു. എന്നാൽ ഡിസംബറിൽ ബേപ്പൂ രിൽ നടക്കുന്ന ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ‌് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല.

വള്ളംകളിയുടെ ജനകീ യതയെക്കുറിച്ചും നാടിന്റെ വികാരത്തെക്കുറിച്ചും ടൂറിസം വകുപ്പിനുനല്ല ധാരണയുണ്ടെന്നും മന്ത്രി പറ യുന്നു.

നെഹ്റു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി എന്നു തീരുമാ നിക്കുമെന്നു സർക്കാർ പറഞ്ഞിട്ടില്ല. വള്ളംകളിയുമായി സഹകരി ക്കുമെന്നു പറഞ്ഞെങ്കിലും സർ ക്കാർ ഗ്രാന്റ് ആയി നൽകുന്ന ഒരുകോടി രൂപ നൽകുമോയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.