
ഒഴുകിവരുന്ന തേങ്ങകള്‍ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി: പോലീസും അഗ്നി രക്ഷാ സേനയും സംയുക്തമായി തെരച്ചിൽ നടത്തുന്നു
തൃശൂര്‍: തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി. ഇരിങ്ങപ്പുറം സ്വദേശി ബിജു (46) വിനെയാണ് കാണാതായത്.
വീടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെറുക്കാനിറങ്ങിയതായിരുന്നു. പത്തു വയസുള്ള മകൻ തൃഷ്ണേന്ദനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയതും.
രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പോലീസും അഗ്നി രക്ഷസേനയും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിലെ ശക്തമായ ഒഴുക്ക് തെരച്ചിലിന് പ്രതികൂലമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുവിനായുള്ള തെരച്ചിൽ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കിൽ നിറച്ചു വെച്ച തേങ്ങകൾ തെരച്ചിലിനിടെ കണ്ടു കിട്ടി. ഇതുവരെയും ബിജുവിനെ കണ്ടെത്താനായിട്ടില്ല.
Third Eye News Live
0