play-sharp-fill
‘എംഎൽഎ സഹായം ചെയ്യണം ; എന്നും കടപ്പെട്ടവനായിരിക്കും’ : പി വി അൻവറുമായുള്ള സുജിത്ദാസിന്റെ ഫോൺ കോൾ പുറത്ത്;  പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കി എംഎൽഎയും എസ്പിയും; ഡിജിപി ആയി റിട്ടയർ ചെയ്യും; സർവീസിലുടനീളം കടപ്പെട്ടവനായിരിക്കുമെന്നും സുജിത്ത് ദാസ്

മലപ്പുറം: ആഭ്യന്തര വകുപ്പിനെ കടുത്ത സമ്മർദത്തിലാക്കി എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു.

നിലമ്ബൂർ എംഎല്‍എ പി.വി. അൻവറുമായി മലപ്പുറം മുൻ എസ്പിയായ സുജിത്ദാസ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. എഡിജിപിക്കും നിലവിലെ മലപ്പുറം എസ്പി ശശിധരനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സംഭാഷണത്തിലുള്ളത്. സുജിത്ദാസുമായുള്ള സംഭാഷണം പി.വി. അൻവർ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. തുടർന്ന് അൻവറിനെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് വിളിച്ചുവരുത്തി വിശദീകരണം തേടി.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത്കുമാറെന്ന് സുജിത് ദാസ് പറയുന്നു. പൊലീസ് സേനയില്‍ അജിത്ത് കുമാർ സർവശക്തനാണെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും എസ്പി വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്‍റെ ഭാര്യാ സഹോദരന്മാരാണ് എഡിജിപിക്കു വേണ്ടി നടക്കുന്ന ഇടപാടുകളില്‍ പണം കൈകാര്യം ചെയ്യുന്നത്. ബിസിനസുകാരെല്ലാം അയാളുടെ സുഹൃത്തുക്കളാണ്. സേനയില്‍ സർവശക്തനായിരുന്ന പി. വിജയനെ നശിപ്പിച്ചത് അജിത് കുമാറാണ്. കേസിലുള്‍പ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്താതെ അയാളെ രക്ഷപ്പെടുത്തിയതും അദ്ദേഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബറില്‍ മലപ്പുറത്ത് നിന്ന് സ്ഥലം മാറിപ്പോയ തന്‍റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മലപ്പുറം എസ്പി ശശിധരൻ ദ്രോഹിക്കുകയാണ്. ചെറുപ്പക്കാരനായ താൻ ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യുന്നതു പോലെ പ്രായാധിക്യമുള്ള ശശിധരന് പ്രവർത്തിക്കാൻ കഴിയുന്നില്ല. അതിന്‍റെ വികാരവിക്ഷോഭമാണ് അദ്ദേഹത്തിനെന്നും സംഭാഷണത്തില്‍ കുറ്റപ്പെടുത്തുന്നു.

നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നല്‍കിയത് അന്ന് കൊച്ചിയിലായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരന്‍റെ അടുത്താണ്. എന്നാല്‍ മൊഴിയെടുത്ത് തുടർനടപടികള്‍ സ്വീകരിച്ചില്ല. എന്തുകൊണ്ടാണ് ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നു.

രക്ഷിക്കണം, അൻവറിനോട് കേണപേക്ഷിച്ച്‌ എസ്പി

പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കുന്ന വിധത്തില്‍ പി.വി. അൻവർ എംഎല്‍എയോട് ദയാദാക്ഷിണ്യങ്ങള്‍ യാചിച്ച്‌ പത്തനംതിട്ട എസ്പി സുജിത്ദാസ്. എസ്പിയുടെ ക്യാംപ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന ‌പരാതി പിൻവലിക്കാനാണ് അൻവറിനെ സ്വാധീനിക്കാൻ സുജിത്ദാസ് ശ്രമിക്കുന്നത്.

മരം മുറിച്ച്‌ കടത്തിയെന്ന പരാതി പിൻവലിച്ചാല്‍ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് അൻവറിനോട് പറയുന്നു. ഡിജിപി ആയാലും തന്‍റെ സേവനം പി.വി. അൻവറിന് ലഭിക്കും. പരാതി ഒന്ന് പിൻവലിച്ച്‌ തരണമെന്നും തന്നെ സഹോദരനെപ്പോലെ കാണണമെന്നും എസ്പി കേണപേക്ഷിക്കുകയാണ്.

മരങ്ങള്‍ മുറിച്ചു മാറ്റിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിന് മുന്നില്‍ അന്‍വര്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ മലപ്പുറം എസ്പി ശ്രമിക്കുന്നു, മലപ്പുറം മുന്‍ എസ്പി സുജിത്ദാസ് മരം മുറിച്ചു കടത്തി, എഡിജിപി എം.ആര്‍. അജിത്കുമാര്‍ കൂട്ടുനിന്നു, മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്‌കറിയയില്‍ നിന്ന് അജിത്കുമാര്‍ രണ്ട് കോടി കൈക്കൂലി വാങ്ങി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഭരണപക്ഷ എംഎല്‍എ തന്നെ ഉന്നയിച്ചത്.

എസ്പിയുടെ വസതിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയാണ് അന്‍വറും മലപ്പുറം മുന്‍ എസ്പി സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

താനൂര്‍ കസ്റ്റഡി കൊല ഉള്‍പ്പെടെയുള്ള വിവാദത്തെ തുടര്‍ന്നാണ് മലപ്പുറത്തു നിന്ന് സുജിത്ദാസിനെ സ്ഥലംമാറ്റിയത്. അതേസമയം ഒരു പൊലിസ് ഉദ്യോഗസ്ഥയ്ക്ക് താന്‍ ആവശ്യപ്പെട്ട സ്ഥലം നല്‍കാത്തതില്‍ അന്‍വര്‍ സുജിത് ദാസിനെ പ്രതിഷേധം അറിയിക്കുന്നതും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാവുന്നുണ്ട്. അന്‍വറിന്‍റെ പരസ്യ പ്രതിഷേധത്തലിലും വെളിപ്പെടുത്തലിലും സിപിഎമ്മിനും സർക്കാരിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. മലപ്പുറം: ആഭ്യന്തര വകുപ്പിനെ കടുത്ത സമ്മർദത്തിലാക്കി എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നിലമ്ബൂർ എംഎല്‍എ പി.വി. അൻവറുമായി മലപ്പുറം മുൻ എസ്പിയായ സുജിത്ദാസ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

എഡിജിപിക്കും നിലവിലെ മലപ്പുറം എസ്പി ശശിധരനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സംഭാഷണത്തിലുള്ളത്. സുജിത്ദാസുമായുള്ള സംഭാഷണം പി.വി. അൻവർ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. തുടർന്ന് അൻവറിനെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് വിളിച്ചുവരുത്തി വിശദീകരണം തേടി.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത്കുമാറെന്ന് സുജിത് ദാസ് പറയുന്നു. പൊലീസ് സേനയില്‍ അജിത്ത് കുമാർ സർവശക്തനാണെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും എസ്പി വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്‍റെ ഭാര്യാ സഹോദരന്മാരാണ് എഡിജിപിക്കു വേണ്ടി നടക്കുന്ന ഇടപാടുകളില്‍ പണം കൈകാര്യം ചെയ്യുന്നത്. ബിസിനസുകാരെല്ലാം അയാളുടെ സുഹൃത്തുക്കളാണ്. സേനയില്‍ സർവശക്തനായിരുന്ന പി. വിജയനെ നശിപ്പിച്ചത് അജിത് കുമാറാണ്. കേസിലുള്‍പ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്താതെ അയാളെ രക്ഷപ്പെടുത്തിയതും അദ്ദേഹമാണ്.

നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നല്‍കിയത് അന്ന് കൊച്ചിയിലായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരന്‍റെ അടുത്താണ്. എന്നാല്‍ മൊഴിയെടുത്ത് തുടർനടപടികള്‍ സ്വീകരിച്ചില്ല. എന്തുകൊണ്ടാണ് ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നു.

താനൂര്‍ കസ്റ്റഡി കൊല ഉള്‍പ്പെടെയുള്ള വിവാദത്തെ തുടര്‍ന്നാണ് മലപ്പുറത്തു നിന്ന് സുജിത്ദാസിനെ സ്ഥലംമാറ്റിയത്. അതേസമയം ഒരു പൊലിസ് ഉദ്യോഗസ്ഥയ്ക്ക് താന്‍ ആവശ്യപ്പെട്ട സ്ഥലം നല്‍കാത്തതില്‍ അന്‍വര്‍ സുജിത് ദാസിനെ പ്രതിഷേധം അറിയിക്കുന്നതും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാവുന്നുണ്ട്. അന്‍വറിന്‍റെ പരസ്യ പ്രതിഷേധത്തലിലും വെളിപ്പെടുത്തലിലും സിപിഎമ്മിനും സർക്കാരിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.