play-sharp-fill
പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്കും ജോലിയിൽ കയറാം ; ഏഴാം ക്ലാസുകാര്‍ക്ക് അവസരം ; പി.എസ്.സി പരീക്ഷയില്ലാതെ സര്‍ക്കാര്‍ സര്‍വീസില്‍ ; ഒഴിവുകളെക്കുറിച്ച് അറിയാം

പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്കും ജോലിയിൽ കയറാം ; ഏഴാം ക്ലാസുകാര്‍ക്ക് അവസരം ; പി.എസ്.സി പരീക്ഷയില്ലാതെ സര്‍ക്കാര്‍ സര്‍വീസില്‍ ; ഒഴിവുകളെക്കുറിച്ച് അറിയാം

കേരള സർക്കാരിന് കീഴിൽ വിവിധ ഡിപ്പാർട്ട് മെന്റുകളിലേക്ക് താല്ക്കാലിക സർക്കാർ ജോലി നേടാൻ അവസരം. പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്ക് ജോലിയിൽ കയറാം.

അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ

മെഡിക്കൽ കോളേജ് ചൈല്ഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈല്ഡ് ഡെവലപ്മെന്റ് ബിരുദധാരികളില് നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു. ഒരു വര്ഷമാണ് കാലാവധി. സെപ്റ്റംബര് 9ന്, രാവിലെ 10.30ന് വാക്ക് ഇന് ഇന്റര്വ്യൂ നടക്കും. വിശദവിവരങ്ങൾക്ക് : www.cdckerala.org, ഫോണ്: 0471 2553540.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാബ് ടെക്നീഷ്യന് ഒഴിവ്

കോട്ടയം: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തില് ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്‌.എസ്.സി (എം.എല്.ടി) അല്ലെങ്കില് പ്ലസ് ടു സയന്സ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇന് മെഡിക്കല് ലബോറട്ടറി ടെക്നോളജി, ഒപ്പം കേരള പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷനും.
അപേക്ഷകള് മെഡിക്കല് ഓഫീസര്, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബര് മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്ബായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.ഫോണ് :9946808584

ഫാര്മസിസ്റ്റ് നിയമനം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില് ഫാര്മസിസ്റ്റ് തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില് നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ വിജയം, ഗവ. അംഗീകൃത ഡി.ഫാം, സംസ്ഥാന ഫാര്മസി കൗണ്സില് രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്ഥികള് നിശ്ചിത യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബര് രണ്ടിന് വൈകീട്ട് നാലു മണിക്കു മുമ്ബായി കുടുംബാരോഗ്യ കേന്ദ്രം ഓഫീസില് സമര്പ്പിക്കണം. വാക് ഇന് ഇന്റര്വ്യൂ സെപ്റ്റംബര് മൂന്നിന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില് വെച്ച്‌ നടക്കും.

ആശുപത്രി അറ്റന്ഡന്റ് നിയമനം

മഞ്ചേരിയില് പ്രവര്ത്തിക്കുന്ന ജില്ലാ ടി.ബി സെന്ററില് ആശുപത്രി അറ്റന്ഡന്റ് ഗ്രേഡ്2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. ആശുപത്രിയുടെ 10 കിലോമീറ്റര് ചുറ്റളവില് താസമിക്കുന്നവര്ക്കും പ്രവൃത്തി പരിചയമുള്ളവര്ക്കും മുന്ഗണന ലഭിക്കും. യോഗ്യരായവര്ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര് 11 ന് രാവിലെ 10.30 ന് ജില്ലാ ടി.ബി സെന്ററില് നടക്കും. താല്പര്യമുള്ളവര് യോഗ്യതാ സര്ട്ടിഫിക്കറ്റുകള്, ആധാര്കാര്ഡ് എന്നിവയുടെ അസ്സലും പകര്പ്പുകളുമായി ഹാജരാവണം.

ക്യാമ്ബ് അസിസ്റ്റന്റ് നിയമനം

ശ്രീ ചിത്തിര തിരുനാള് കോളേജ് ഓഫ് എന്ജിനിയറിങ്ങില് ദിവസവേതനാടിസ്ഥാനത്തില് ക്യാമ്ബ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇന് ഇന്റര്വ്യൂ നടത്തും. ഡിഗ്രി / മൂന്നുവര്ഷ ഡിപ്ലോമയും കമ്ബ്യൂട്ടര് പരിജ്ഞാനവുമുള്ള ഉദ്യോഗാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര് 4 ന് രാവിലെ 10 ന് കോളേജില് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക്: www.sctce.ac.in.

ക്ലിനിക്കല് സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കല് കോളേജ് ചൈല്ഡ് ഡെവലപ്മെന്റ് സെന്ററില് ക്ലിനിക്കല് സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവില് നിയമനം നടത്തും. പ്രതിമാസ വേതനം 36,000 രൂപ. ഡി.എം.എസ്.പി അല്ലെങ്കില് ക്ലിനിക്കല് സൈക്കോളജിയില് എംഫില്, ആര്.സി.ഐ അംഗീകാരം, രണ്ടു വര്ഷത്തെ ക്ലിനിക്കല് പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്ഥികള് വിശദമായ ബയോഡാറ്റയും അസല് സര്ട്ടിഫിക്കറ്റുകള്, അപേക്ഷ എന്നിവയുമായി സെപ്റ്റംബര് 10 ന് രാവിലെ 10ന് സി.ഡി.സിയില് വാക്ക് ഇന് ഇന്റര്വ്യൂവിനെത്തണം. വിശദവിവരങ്ങള്ക്ക്: www.cdckerala.org. ഫോണ്: 0471 – 2553540.