പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണ ശ്രമം ; ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് കാണിക്കവഞ്ചി കുത്തിതുറക്കാൻ ശ്രമിച്ച് മോഷ്ടാവ് ; സി സി ടി വി ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം :  പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണ ശ്രമം. വ്യാഴാഴ്ച രാത്രി രണ്ടുമണിക്കാണ് ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നത്.

ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ടാവ് കാണിക്കമണ്ഡപത്തിന് സപ്പീപത്തെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് സെക്യൂരിറ്റി എത്തുകയും മോഷ്ടാവ് ഓടി രക്ഷപെടുകയുമായിരുന്നു.

ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്ന പണിക്കാരുടെ പണി ആയുധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ  കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം ഭാരവാഹികൾ പാമ്പാടി പോലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.