play-sharp-fill
സ്ത്രീകളെ പ്രണയം നടിച്ച്‌ വരുതിയിലാക്കി കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട്: പതിനഞ്ചംഗ സംഘത്തില്‍ അയാളുമുണ്ട്; ആ പേര് പുറത്ത് വന്നാല്‍ മലയാള സിനിമ ഞെട്ടും: ഫിറോസ് ഖാൻ

സ്ത്രീകളെ പ്രണയം നടിച്ച്‌ വരുതിയിലാക്കി കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട്: പതിനഞ്ചംഗ സംഘത്തില്‍ അയാളുമുണ്ട്; ആ പേര് പുറത്ത് വന്നാല്‍ മലയാള സിനിമ ഞെട്ടും: ഫിറോസ് ഖാൻ

സ്വന്തം ലേഖകൻ
കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളെകുറിച്ച്‌ വ്യക്തമാക്കിക്കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്..

ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിന്നുള്ള മറ്റൊരു വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരം ഫിറോസ് ഖാൻ. ഇപ്പോള്‍ പുറത്ത് വന്ന പേരുകള്‍ കേട്ട് തനിക്ക് ഞെട്ടലൊന്നും തോന്നിയില്ലെന്നും ഞെട്ടലുണ്ടാക്കുന്ന പേരുകള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നും ഫിറോസ് ഖാൻ പറഞ്ഞു.


പുറത്ത് വന്നതെല്ലാം തുക്കടാ പേരുകളാണ്. ഇതിനേക്കാള്‍ വലിയ പേരുകള്‍ ഇനിയും പുറത്ത് വരാനുണ്ട്. പോക്‌സോ പോലും ചുമത്തിയ ആളുകള്‍ ഇതിനിടയിലുണ്ട്. അവരുടെ പേരുകൾ പുറത്ത് വരാത്തതിലാണ് ഞെട്ടല്‍ തോന്നുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ മേഖലയില്‍ ഒരു കലാകാരന് ലഭിക്കേണ്ട ഏറ്റവും വലിയ അവാർഡ് വാങ്ങിയ, സ്ത്രീകളെ പ്രണയം നടിച്ച്‌ വരുതിയിലാക്കി കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട്.പതിനഞ്ചംഗ സംഘത്തില്‍ അയാളുമുണ്ട്; ആ പേര് പുറത്ത് വന്നാല്‍ മലയാള സിനിമ ഞെട്ടും. പ്രണയം നടിച്ച്‌ ദുരുപയോഗം ചെയ്യുന്ന ഒരാള്‍ ഫിറോസ് ഖാൻ പറഞ്ഞു.

എവിടെയും അദ്ദേഹത്തിന്റെ പേര് പുറത്ത് വന്ന് കണ്ടില്ല. ഇപ്പോള്‍ പുറത്ത് വന്ന പേരുകളേക്കാള്‍ ക്രൂരനാണ് അയാള്‍. സേഫ് സോണിലിരിക്കുകയാണ് അത്തരത്തിലുള്ള മാന്യന്മാരെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി.

പതിനഞ്ചംഗ സംഘത്തില്‍ പെട്ടതാണ് അയാളും. എന്നാല്‍, നിയമപാലകരും സർക്കാരും ആ പേര് പുറത്ത് വിടാൻ മടിക്കുമ്പോള്‍ സാധാരണക്കാരനായ താനെങ്ങനെ ആ പേര് പുറത്ത്  പറയുമെന്നും അദ്ദേഹം ചോദിച്ചു.

അവരുടെ പേരുകളൊക്കെ പുറത്ത് വരുമെന്ന് തനിക്ക് തോന്നുന്നില്ല. അത്രയും പണവും സ്വാധീനവുമുള്ളവരാണ് അവരെല്ലാം. ആ പേരുകള്‍ വന്നാലാണ് യഥാർത്ഥത്തില്‍ എല്ലാവരും ഞെട്ടാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.