play-sharp-fill
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ

പേശികള്‍, ഞരമ്ബുകള്‍, അസ്ഥികള്‍ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതില്‍ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം സഹായകമാണ്.

ആരോഗ്യമുള്ള ശരീരം നിലനിർത്താൻ വേനല്‍ക്കാലത്ത് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം പോലെതന്നെ ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇതാ..


നട്സ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്ടിപ്പരിപ്പ്, ബദാം, കശുവണ്ടി, ബ്രസീല്‍ നട്‌സ് എന്നിവ വളരെ ആരോഗ്യകരവും പോഷകങ്ങള്‍ നിറഞ്ഞതുമാണ്. അവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് മികച്ചതാണ്. നട്സ് കുതിർത്ത് കഴിക്കുകയോ സ്മൂത്തിയിലോ ചേർത്തോ കഴിക്കാവുന്നതാണ്.

സീഡ്സ്

ഫ്ളാക്സ് സീഡ്, ചിയ സിഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ വിത്തുകളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കോശങ്ങളെ സംരക്ഷിക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്ന മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം

രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തം വാഴപ്പഴത്തിലുണ്ട്. വാഴപ്പഴം ദിവസവും ഒരെണ്ണം വച്ച്‌ കഴിക്കാവുന്നതാണ്.

ഇലക്കറികള്‍

ഇലക്കറികളില്‍ മഗ്നീഷ്യം മാത്രമല്ല ഇരുമ്ബ്, മറ്റ് അവശ്യ വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ തടയാൻ സഹായിക്കും.