
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു. എഴുപുന്ന സ്വദേശി മല്ലിക അജയനാണ് (58) ആണ് മരിച്ചത്.
സ്വകാര്യബസിന് അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി.


