റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ ; അമിത വേഗതയിലും വാഹനം റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിച്ചും യാത്ര ; രണ്ടു ബൈക്കിലും മൂന്നുപേർ വീതം ; ഹെൽമറ്റുമില്ല ; ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി പരുന്തുംപാറ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. രണ്ടു ബൈക്കുകളിൽ യുവാക്കൾ അമിത വേഗതയിലും വാഹനം റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിച്ചും യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായി.

അഭ്യാസപ്രകടനം നടത്തുന്ന രണ്ടു ബൈക്കിലും മൂന്നുപേർ വീതമാണ് സഞ്ചരിച്ചത്. പിൻവശം ഇരിക്കുന്ന ആളുകൾക്ക് ഹെൽമെറ്റും ഉണ്ടായിരുന്നില്ല. യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ നാട്ടുകാർ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ രീതിയിൽ കൊട്ടാരക്കര- ദിഡുകൾ ദേശീയ പാതയിൽ പോണ്ടിച്ചേരി രജിസ്ട്രേഷൻ കാറിൽ ശരീരം പകുതി പുറത്തിട്ട് സഞ്ചരിച്ച യുവാക്കളുടെ ദൃശ്യങ്ങളും മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും മോട്ടോർ വാഹന വകുപ്പ് നടപടികളിലേക്ക് ഉടൻ തന്നെ കടക്കും.