play-sharp-fill
മാലിന്യത്തെ മലർവാടിയാക്കി മുടിയൂർക്കര; പുനർനിർമ്മിച്ച ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിന്റെ ഓരത്ത് പച്ചത്തുരുത്തുകൾ ഒരുക്കി നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്ത്; മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം അവിടെയിനി റംബുട്ടാനും, നെല്ലിയും ഞാവലും കായ്ക്കും; ചാരു ബഞ്ചിലിരുന്ന് ഇനിമുതൽ പുഞ്ചപ്പാടത്തെ കാറ്റും മതിയാവോളം ആസ്വദിക്കാം

മാലിന്യത്തെ മലർവാടിയാക്കി മുടിയൂർക്കര; പുനർനിർമ്മിച്ച ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിന്റെ ഓരത്ത് പച്ചത്തുരുത്തുകൾ ഒരുക്കി നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്ത്; മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം അവിടെയിനി റംബുട്ടാനും, നെല്ലിയും ഞാവലും കായ്ക്കും; ചാരു ബഞ്ചിലിരുന്ന് ഇനിമുതൽ പുഞ്ചപ്പാടത്തെ കാറ്റും മതിയാവോളം ആസ്വദിക്കാം

ഗാന്ധിനഗർ: പുനർനിർമ്മിച്ച ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിന്റെ ഓരത്ത് മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്തി മാലിന്യ മേഖലകളിൽ പച്ചത്തുരുത്തുകൾ ഒരുക്കി മലർവാടികളാക്കി മാറ്റുകയാണ് നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്ത്.

റോഡ് വികസനത്തിന് മുറിച്ചു മാറ്റിയ വലിയ മരങ്ങൾക്കു പകരം അപകടരഹിതമായ റംബുട്ടാൻ, നെല്ലി, ഞാവൽ, ദന്തപാല മരങ്ങളുടെ തൈകളും ബന്തി, മന്ദാരം, വാടാമുല്ല തുടങ്ങിയ പൂച്ചെടികളും നട്ടുപിടിപ്പിച്ചാണ് വാർഡ് കൗൺസിലർ സാബു മാത്യൂവിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്തിന് തുടക്കം കുറിച്ചത്.


ഹരിതകേരള മിഷൻ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകളും, നഗരസഭയിൽ നിന്ന് അയ്യൻകാളി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭ്യമാക്കി. മുടിയൂർക്കര പുഞ്ചപ്പാടത്തുനിന്ന് വീശുന്ന കാറ്റേറ്റിരിക്കാൻ നഗരസഭാംഗം സാബു മാത്യൂ ജനകീയ സഹകരണത്തോടെ ചാരു ബഞ്ചുകളും ക്രമീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചത്തുരുത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

കുട്ടികൾക്കായി ഊഞ്ഞാലുകളും, മുതിർന്നവർക്കായി വ്യായാമ ഉപകരണങ്ങളും സജ്ജമാക്കും. നഗരസഭയും, ഹരിത കേരള മിഷനും, തൊഴിലുറപ്പു വിഭാഗവും ജനകീയ സഹകരണത്തോടെ ഗാന്ധിനഗർ റോഡ് മുഴുവനും സൗന്ദര്യവൽക്കരണം നടത്തി മാലിന്യ മുക്ത മാക്കുമെന്ന് ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യനും കൗൺസിലർ സാബു മാത്യുവും അറിയിച്ചു.

നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിന്ദു സന്തോഷ്കുമാർ, സാബു മാത്യു, എൻ. ജയചന്ദ്രൻ, പി.കെ. പ്രശാന്ത്, അർച്ചന അനുപ്, മിനി രാജ്, സജിനി. കെ. കെ., അനിൽ കുമാർ കേള ക്കൊമ്പിൽ, ജോൺ ജേക്കബ്, ജിഷ സനീഷ്, ലിസി ചാക്കോ, ബിജു കണ്ണാമ്പടം, ബേബിച്ചൻ തടത്തിൽ, ബേബി പ്രസാദ്, സുകുമാരി മണി, സുരേന്ദ്ര ബാബു, അജീഷ് റ്റി. അൽഫോൻസ് എന്നിവർ പ്രസംഗിച്ചു.