‘ബ്രോ ഡാഡി’ ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് മയക്കുമരുന്ന് നൽകി ബോധംകൊടുത്തി ലെെംഗികമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തു; അസിസ്റ്റന്റ് ഡയക്ടറായ മൻസൂർ റഷീദിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകി, കൊല്ലം ഓച്ചിറ സ്വദേശി മൻസൂറിനെതിരെ ഹെെദരാബാദ് പോലീസിലും കേസ്
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സിനിമ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റിനെ ലെെംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ചിത്രത്തിലെ അസിസ്റ്റന്റ് ഡയക്ടറായ മൻസൂർ റഷീദിനെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയത്.
‘ബ്രോ ഡാഡി’യിൽ റോൾ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു. 2021ൽ ഹെെദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നൽകി ബോധംകൊടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.
ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുകയാണ്. കൊല്ലം ഓച്ചിറ സ്വദേശിയായ മൻസൂറിനെതിരെ നേരത്തെ ഹെെദരാബാദ് പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പനും കോശിയും, ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മൻസൂർ റഷീദ്.
Third Eye News Live
0