video
play-sharp-fill
മൂന്നാം തവണയും അവിശ്വാസത്തെ അതിജീവിച്ച് കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ; ബിജെപി അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ തള്ളി

മൂന്നാം തവണയും അവിശ്വാസത്തെ അതിജീവിച്ച് കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ; ബിജെപി അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ തള്ളി

കോട്ടയം: നഗരസഭാ അധ്യക്ഷ ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ചർച്ചയ്ക്ക് എടുക്കാതെ തള്ളി.

നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന് എതിരായ അവിശ്വാസ പ്രമേയമാണ് ക്വാറം തികയാത്തതിനെ തുടർന്ന് തള്ളിയത്. അവിശ്വാസത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് ബിജെപി കൗൺസിലർമാർക്ക് ഇന്നലെ പാർട്ടി വിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ബിജെപി അംഗങ്ങൾ വിട്ടു നിന്നത്

നഗരസഭയിലെ മുൻ ജീവനക്കാരൻ നടത്തിയ പെന്‍ഷന്‍ ഫണ്ട്‌ തിരിമറിയുടെ പശ്‌ചാത്തലത്തില്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനും വൈസ്‌ ചെയര്‍മാന്‍ ബി.ഗോപകുമാറിനുമെതിരേയാണ് എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്‌. വൈസ് ചെയർമാൻ എതിരായ അവിശ്വാസം ഉച്ചകഴിഞ്ഞാണ് ചർച്ചയ്ക്ക് എടുക്കുന്നത്. ഇതിൽ നിന്നും ബിജെപി അംഗങ്ങൾ വിട്ടുനിൽക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

52 അംഗ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ 26 പേര്‍ വേണമായിരുന്നു ‘ എന്നാല്‍, അവിശ്വാസം പാസാകണമെങ്കില്‍ 27 പേരുടെ പിന്തുണയും വേണമായിരുന്നു. യു.ഡി.എഫിന് 21 അംഗങ്ങളും ഒരു സ്വതന്ത്രയുമാണുള്ളത്. എല്‍.ഡി.എഫ് അംഗബലം 22 ആണ്. 22 അംഗങ്ങള്‍ വീതമാണ് ഇരുകൂട്ടർക്കുമുള്ളത്. എട്ട്‌ അംഗങ്ങളുള്ള ബി.ജെ.പി യോഗത്തിന്‌ എത്താതിരുന്നതിനേ തുടർന്നാണ് അവിശ്വാസം തള്ളിയത്.

ബിന്‍സി സെബാസ്‌റ്റ്യനെതിരേ മുൻപ് രണ്ടു തവണ എല്‍.ഡി.എഫ്‌. അവിശ്വാസം കൊണ്ടുവന്നിരുന്നു. ആദ്യത്തേതു ബി.ജെ.പി.പിന്തുണയോടെ പാസായെങ്കിലും പിന്നീട്‌ നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിട്ടുനിന്നതോടെ ബിന്‍സി വീണ്ടും അധ്യക്ഷയായി തിരികെ എത്തുകയായിരുന്നു. രണ്ടാമത്തെ അവിശ്വാസത്തില്‍ ബി.ജെ.പി. വിട്ടു നിന്നതിനാല്‍ ചര്‍ച്ചയ്‌ക്ക് എടുക്കാൻ സാധിച്ചില്ല. ഇന്ന് മൂന്നാമത് കൊണ്ടുവന്ന അവിശ്വാസത്തിലും ബിജെപി പിന്തുണ ലഭിക്കാതെ വന്നതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു

ഇന്ന്
ഉച്ചകഴിഞ്ഞു രണ്ടിനാണ്‌ ഉപാധ്യക്ഷന്‍ ബി.ഗോപകുമാറിനെതിരായ അവിശ്വാസം. അധ്യക്ഷയ്‌ക്കെതിരേ അവിശ്വാസത്തിലെ അതേ നിലപാടാകും വൈസ്‌ ചെയര്‍മാനെതിരായ അവിശ്വാസത്തിലും ബി.ജെ.പി. സ്വീകരിക്കുക.