play-sharp-fill
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകളുമായി ബി.എസ്.എൻ.എല്‍ ;  നേട്ടമായത് 4 ജി സേവന നിരക്ക് മറ്റ് കമ്പനികള്‍ വര്‍ധിപ്പിച്ചത് ; പുതുതായി ബി.എസ്.എന്‍.എല്‍. കണക്ഷനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു ; കോട്ടയം ജില്ലയിൽ ജൂലൈയില്‍ 1,830 പേര്‍ ബി.എസ്.എന്‍.എല്ലിലേക്കു പോര്‍ട്ടുചെയ്യുകയും 4,700 പേര്‍ പുതിയ കണക്ഷന്‍ എടുക്കുകയും ചെയ്തു

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകളുമായി ബി.എസ്.എൻ.എല്‍ ; നേട്ടമായത് 4 ജി സേവന നിരക്ക് മറ്റ് കമ്പനികള്‍ വര്‍ധിപ്പിച്ചത് ; പുതുതായി ബി.എസ്.എന്‍.എല്‍. കണക്ഷനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു ; കോട്ടയം ജില്ലയിൽ ജൂലൈയില്‍ 1,830 പേര്‍ ബി.എസ്.എന്‍.എല്ലിലേക്കു പോര്‍ട്ടുചെയ്യുകയും 4,700 പേര്‍ പുതിയ കണക്ഷന്‍ എടുക്കുകയും ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: 4 ജി സേവന നിരക്ക് മറ്റു കമ്പനികള്‍ വർധിപ്പിച്ചതോടെ കൂട്ടത്തോടെ ബി.എസ്.എൻ.എലിലേക്കു മാറി ഉപഭോക്താക്കള്‍. കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണു ബി.എസ്.എന്‍.എല്‍. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമിക്കുന്ന നിരവധി പ്ലാനുകളാണ് ബി.എസ്.എന്‍.എലിന്റേതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയത്.

അത്തരത്തില്‍ മറ്റൊരു പ്ലാന്‍ കൂടി പുറത്തു വന്നു. 91 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ജിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നത്. സിം കാര്‍ഡുകള്‍ കൂടുതല്‍ കാലത്തേക്കു സജീവമാക്കി നിര്‍ത്താന്‍ ഈ പ്ലാന്‍ ഏറെ ഉപകാരപ്രദമാണ്. സ്വകാര്യ കമ്ബനികളുടെ നെറ്റ് വര്‍ക്കില്‍ സിം നിലനിര്‍ത്താന്‍ 249 രൂപയെങ്കിലും പ്രതിമാസം ചെലവാക്കണം. വാലിഡിറ്റിയ്ക്കു വേണ്ടി പ്രത്യേകം പ്ലാനുകള്‍ ഒന്നും സ്വകാര്യ കമ്ബനികള്‍ നല്‍കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 198 രൂപയുടെ പ്ലാന്‍ 14 ദിവസത്തെ വാലിഡിറ്റിയാണു വാഗ്ദാനം ചെയ്യുന്നത്. ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും, വിദേശത്ത് പോവുന്നവര്‍ക്കും നമ്ബര്‍ നഷ്ടമാവാതെ സൂക്ഷിക്കാന്‍ ഈ പ്ലാന്‍ ഉപയോഗപ്രദമാണ്.എന്നാല്‍ മറ്റ് അണ്‍ലിമിറ്റഡ് പ്ലാനുകളെ പോലെയല്ല. വാലിഡിറ്റി അല്ലാതെ മറ്റൊന്നും ഇതില്‍ സൗജന്യമായി ലഭിക്കില്ല.

കോളുകള്‍ക്ക് മിനിറ്റിന് 15 പൈസയും, ഒരു എംബി ഡാറ്റയ്ക്ക് 1 പൈസയും എസ്‌എംഎസിന് 25 പൈസയും നല്‍കണം. ബാലന്‍സ് തീര്‍ന്നാല്‍ വാലിഡിറ്റി കാലാവധിക്കുള്ളില്‍ ടോപ്പ് അപ്പ് റീച്ചാര്‍ജുകള്‍ ചെയ്യേണ്ടി വരും. 4ജി രംഗത്ത് എത്താന്‍ വളരെ വൈകിയെങ്കിലും സ്വകാര്യ കമ്ബനികള്‍ അടുത്തിടെ പ്രഖ്യാപിച്ച താരിഫ് നിരക്കു വര്‍ധനവു വിപണിയില്‍ പ്രയോജനപ്പെടുത്താനാണു ബി.എസ്.എന്‍.എല്‍ ശ്രമിച്ചുവരുന്നത്. ചുരിങ്ങിയ ദിവസക്കള്‍ കൊണ്ട് തന്നെ ഇവ വിജയം കണ്ടുവെന്നാണ് ബി.എസ്.എൻ.എല്‍ കണക്കകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷം പേരാണ് ബി.എസ് എൻ.എല്‍ ഉപഭോക്താക്കളായത്.

കോട്ടയം ജില്ലയില്‍ മാത്രം ബി.എസ്.എന്‍.എല്‍. ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായി. ഏറെക്കാലത്തിനു ശേഷം ബി.എസ്.എന്‍.എല്‍. കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഇന്റര്‍നെറ്റ് വേഗം, നിരക്കിളവ് തുടങ്ങിയ കാരണങ്ങളാണ് ഏതാനും വര്‍ഷങ്ങളായി ബി.എസ്.എന്‍.എല്‍. ഉപേക്ഷിച്ച്‌ സ്വകാര്യ കമ്ബനികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. പുതുതായി ബി.എസ്.എന്‍.എലിലേക്ക് പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 200 ശതമാനത്തോളം വര്‍ധനയാണു ജൂലൈയിലുണ്ടായിരിക്കുന്നത്.

പുതുതായി ബി.എസ്.എന്‍.എല്‍. സിം കണക്ഷനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു. ജൂലൈയില്‍ 1,830 പേര്‍ ബി.എസ്.എന്‍.എല്ലിലേക്കു പോര്‍ട്ടുചെയ്യുകയും 4,700 പേര്‍ പുതിയ മൊബൈല്‍ കണക്ഷന്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലയില്‍ ആകെ 7.35 ലക്ഷം ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികത അനുസരിച്ചുള്ള പുതിയ ടവറുകള്‍ പ്രവര്‍ത്തനക്ഷമമായതും ബി.എസ്.എന്‍.എലിന് നേട്ടമായി. ആകെയുള്ള 521 മൊബൈല്‍ ടവറുകളില്‍ 119 ടവറുകളില്‍ 4ജി സൗകര്യം ലഭ്യമാണ്.

ഇതിനുപുറമേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികത മുന്‍നിര്‍ത്തിയുള്ള പുതിയ ഫോര്‍ ജി സിഗ്‌നലുകള്‍ 34 ടവറുകളില്‍ ലഭ്യമായി തുടങ്ങി. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി ടൗണ്‍, പള്ളം, കോട്ടയം, പനച്ചിക്കാട്, ചിങ്ങവനം പ്രദേശങ്ങളിലാണു ലഭ്യമാക്കിയത്. ബാക്കിയുള്ള ടവറുകളിലേക്കു 4ജി സൗകര്യം ലഭ്യമാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

ദിവസവും ഒരു ജിബി ഡാറ്റയുള്ള 28 ദിവസ പ്ലാനിന് കേവലം 108 രൂപയാണ് ബി.എസ്.എന്‍എല്‍ ഈടാക്കുന്നത്. നിലവിലുള്ള 2ജി, 3 ജി സിമ്മുകള്‍ 4 ജി ആക്കാന്‍ എല്ലാ കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും റീടെയ്ല്‍ ഷോപ്പുകളിലും അവസരമുണ്ട്. ഉപഭോക്താക്കളുടെ സിം ഇപ്പോള്‍ ത്രീജിയോ ഫോര്‍ജിയോ എന്നറിയാന്‍ 9497979797 എന്ന നമ്ബറിലേക്കു മിസ്ഡ് കോള്‍ ചെയ്താല്‍ മതി