
ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു.
പല നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ചൊവ്വാഴ്‌ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നയിറിയിപ്പ്.രക്ഷാപ്രവർത്തനത്തിൻ്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും വേഗത വർദ്ധിപ്പിക്കുന്നതിനായി, ഗുജറാത്ത് സർക്കാർ ആറ് ഇന്ത്യൻ ആർമി യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ട്. ഇവരെ ദ്വാരക, ആനന്ദ്, വഡോദര, ഖേദ, മോർബി, രാജ്കോട്ട് ജില്ലകളില്‍ വിന്യസിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, ദുരന്തനിവാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി 14 എൻഡിആർഎഫ് പ്ലാറ്റൂണുകളും എസ്ഡിആർഎഫിൻ്റെ 22 പ്ലാറ്റൂണുകളും ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു.
കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുന്ന നദികളിലും അഴുക്കുചാലുകളിലും കായലുകളിലും ആരും ഇറങ്ങാതിരിക്കാൻ പോലീസിൻ്റെ സഹായത്തോടെ പൂർണ്ണ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.



