സ്വന്തം ലേഖകൻ
കോട്ടയം: വെള്ളത്തിന്റെ കാര്യത്തിൽ ഇനി പേടിക്കേണ്ട. ശുദ്ധമാണോ അല്ലയോ എന്നറിയാൻ മാർഗമുണ്ട്.
കുമരകത്തെയും സമീപപ്രദേശങ്ങളിലെയും പൊതുജനങ്ങൾക്കു ഏറെ പ്രയോജനപ്രദമായ ജലഗുണനിലവാര പരിശോധനാ ലാബ് കുമരകം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ . വി. ബിന്ദു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഹരിതകേരളം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, പി ടി എ പ്രസിഡന്റ്. വി. എസ് സുഗേഷ്, പി. ഐ എബ്രഹാം, പി. പ്രസാദ്, ബിജീഷ്. വി. എസ്, പ്രിൻസിപ്പാൾ ബീയാട്രീസ് മറിയ എന്നിവർ പങ്കെടുത്തു.