
ലോക്സഭ തിരഞ്ഞെടുപ്പ്; 24 വരെ റോഡ് പ്രവൃത്തി നിര്‍ത്തി വെയ്ക്കണം
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 936 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതിനായി ബിഎസ്.എന്‍.എല്‍ കണക്ടിവിറ്റി ജില്ലയിലുടനീളം തടസം കൂടാതെ ഉറപ്പ് വരുത്തേണ്ട സാഹചര്യം ഉള്ളതിനാല്‍ ഏപ്രില്‍ 24 വരെ ജില്ലയില്‍ റോഡ് കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കാൻ കോഴിക്കോട് കളക്ടര്‍ ഉത്തരവിറക്കി. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, മുന്‍സിപാലിറ്റി, പഞ്ചായത്ത് റോഡുകള്‍, പി.ഡബ്ലു.ഡി, കെ.എസ്.ടി.പി. പ്രധാനമന്ത്രി സഡക് യോജന എന്നീ ഏജന്‍സികളുടെ കേബിളുകളില്‍ കേടുപാടുകള്‍ സംഭവിക്കുകയും അതു കാരണം ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റിക്ക് തടസം നേരിടുന്നതു ശ്രദ്ധയില്‍ പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. എല്ലാ ഏജന്‍സികളും പ്രവൃത്തി നിര്‍ത്തി വെച്ചെന്ന് ഉറപ്പു വരുത്തണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.