video
play-sharp-fill

സെറ്റിൽ അടക്കം പാലിക്കാത്ത നടി ;അവരുടെ ഉദ്ദേശത്തിന് അനുസരിച്ച്‌ നില്‍ക്കാതെ വരുമ്പോൾ പറഞ്ഞു പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ :- തുറന്നു പറഞ്ഞു നടി മീര ജാസ്മിൻ

സെറ്റിൽ അടക്കം പാലിക്കാത്ത നടി ;അവരുടെ ഉദ്ദേശത്തിന് അനുസരിച്ച്‌ നില്‍ക്കാതെ വരുമ്പോൾ പറഞ്ഞു പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ :- തുറന്നു പറഞ്ഞു നടി മീര ജാസ്മിൻ

Spread the love

ഒരുപാട് മികച്ച റോളുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മീര ജാസ്മിന്‍. താരം ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

പാലും പഴവും ആണ് താരത്തിന്റെ പുതിയതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. ഇപ്പോള്‍ ഇതാ മീര ജാസ്മിന്റെ പഴയ ഒരു ഇന്റര്‍വ്യൂ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇത്തരത്തിലുള്ള പല പഴയ അഭിമുഖങ്ങള്‍ക്കും ശ്രദ്ധ കൂടി വരികയാണ്.

സെറ്റില്‍ അച്ചടക്കം പാലിക്കാത്ത നടി എന്ന് മീര ജാസ്മിനെക്കുറിച്ച്‌ പറയുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മീര ജാസ്മിന്‍. മുന്‍ ജേണലിസ്റ്റും ഇപ്പോളത്തെ ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണ ജോര്‍ജ് ആണ് മീര ജാസ്മിനോട് ചോദ്യം ചോദിക്കുന്നത്. ‘അച്ചടക്കം ഇല്ലാത്ത നടി എന്ന് പറയുന്നവര്‍ക്ക് എന്നോട് പല ഉദ്ദേശങ്ങളും ഉണ്ടായിരിക്കാം. അവരുടെ ഉദ്ദേശത്തിന് അനുസരിച്ച്‌ ഞാന്‍ നില്‍ക്കാതെ വരുമ്ബോള്‍, പറഞ്ഞു പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഒരിക്കലും ഞാന്‍ അച്ചടക്കം പാലിക്കാത്ത ഒരു കുട്ടിയല്ല.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്നെ അച്ചടക്കത്തോട് കൂടി തന്നെയാണ് എന്റെ വീട്ടുകാര്‍ വളര്‍ത്തിയത്. പിന്നെ, എന്നോട് മോശമായിട്ട് എന്തെങ്കിലും പെരുമാറാന്‍ വന്നു കഴിഞ്ഞാല്‍ ഞാന്‍ റിയാക്‌ട് ചെയ്യും. മോശമായി പെരുമാറാന്‍ വരുമ്ബോള്‍ റിയാക്‌ട് ചെയ്യാതെ ഇരിക്കുന്ന പാവം കുട്ടി അല്ല ഞാന്‍.’, എന്നാണ് മീര ജാസ്മിന്‍ നല്‍കിയ മറുപടി.