കൂട്ടരാജി എടുത്തുചാട്ടം, ഉത്തരം മുട്ടല്‍; തെറ്റും ശരിയും തിരിച്ചറിയാൻ കഴിയണം, ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയല്ല വേണ്ടത്: ഷമ്മി തിലകന്‍

Spread the love

 

കൊച്ചി: താരസംഘടനയായ എഎംഎംഎ എക്‌സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ എഎംഎംഎ അംഗമല്ലെങ്കിലും, സ്ഥാപക അംഗമല്ലെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

 

നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് ഞാന്‍. നേതാവ് മൗനിയായിപ്പോയതാണ് കാരണം. പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

 

ഞാന്‍ ശരി പക്ഷമാണെന്ന് നേരത്തെ പറഞ്ഞതാണ്. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണം. അതിന് വേണ്ടി തന്നെയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. കണ്ണാടി നോക്കി നമ്മള്‍ നമ്മളെ അറിയുക. അതാണ് അതിനകത്തെ കുഴപ്പമെന്നും ഷമ്മി തിലകന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂട്ടരാജി ഉത്തരംമുട്ടലാണ്. ചിലര്‍ കൊഞ്ഞനംകുത്തും. മൗനം വിദ്വാന് ഭൂഷണം എന്നും താരം പറഞ്ഞു. വോട്ട് ചെയ്തവരോടുള്ള വഞ്ചനയാണ് കൂട്ടരാജി. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണമെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.

 

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. എഎംഎംഎ യുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.