ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

ഓയൂർ : കൊല്ലം ഓയൂരിൽ  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. വെളിയം മാലയില്‍ കെ.ആർ.ഭവനില്‍ വിഷ്ണുപ്രസാദ് (28) ആണ് അറസ്റ്റിലായത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച്‌ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി നടത്തിയ കൗണ്‍സലിങ്ങില്‍ കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂയപ്പള്ളി എസ്.എച്ച്‌.ഒ. ബിജു, എസ്.ഐ.മാരായ രജനീഷ്, രാജേഷ്, സി.പി.ഒ. അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.