“തെമ്മാടി എന്ന് മാറ്റി പരനാറി എന്ന് വിളിക്കാം ” ; മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സംവിധായകൻ അഖിൽ മാരാർ

Spread the love

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി സംവിധായകന്‍ അഖില്‍ മാരാർ. കുട്ടികള്‍ക്ക് ലാപാടോപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ നടത്തിയ രണ്ട് പരാമർശങ്ങള്‍ നുണയാണ് എന്ന കാര്യത്തില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും അഖിൽ മാരാർ പറഞ്ഞു.

കോവിഡ് കാലത്ത് എസ്സി, എസ്ടി,  വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോവിഡ് കഴിഞ്ഞ് സ്കൂള്‍ തുറന്നതിന് ശേഷം കൊടുത്തു എന്നാണ് ഞാന്‍ പറഞ്ഞത്. ഡാറ്റാ സഹിതമാണ് പറഞ്ഞത്. രണ്ടാമതായി ഒറ്റ  എസ്സി,എസ്ടി വിദ്യാർത്ഥിക്കും ലാപ്ടോപ്പ് സൗജന്യമായി ലഭിച്ചിട്ടില്ലെന്നും അഖില്‍ മാരാർ അവകാശപ്പെടുന്നു. ഒരു സ്വകാര്യ ചാനലിന്റെ  പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഖിൽ.

സ്കൂളിന്റെ ലൈബ്രറിക്ക് കൊടുക്കുന്ന ലാപ്ടോപ്പ് എങ്ങനെയാണ് ഒരു കുട്ടിക്ക് വെറുതെ കൊടുത്തുവെന്ന് മുഖ്യമന്ത്രി പറയാന്‍ സാധിക്കുന്നത്. കുട്ടിക്ക് ലാപ്ടോപ്പ് കൊടുക്കുന്നു. എന്നാല്‍ അത് വെറുതയേല്ല. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് ലാപോടോപ്പ് അനുവദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയസമയത്ത് വാങ്ങിക്കുന്ന കണക്കിന് മുഖ്യമന്ത്രി പിന്നീട് വന്ന് ഇരക്കുന്നില്ലാലോ. ദുരന്തം വരുമ്ബോഴല്ലേ ഇരക്കാന്‍ വരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പൈസ കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ പൈസ കൊടുക്കില്ലെന്നേ ഞാന്‍ പറഞ്ഞിട്ടിള്ളുവെന്നും അഖില്‍ മാരാർ പറയുന്നു.

അതിനിടെ, പരിപാടിയില്‍ പങ്കെടുത്ത ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് അഖില്‍ മാരാർ മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചു. താങ്കള്‍ക്ക് ഇതിനുള്ള അവകാശം എന്താണ് എന്നും ചോദിക്കുന്നുണ്ട്. ഇതിന് ഉത്തരമായി “ഞാന്‍ തെമ്മാടി എന്ന് മാറ്റി , വേണമെങ്കില്‍ പരനാറി എന്നാക്കാം. അത് മഹത്തായ പദമാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിട്ടുണ്ടല്ലോ” എന്നായിരുന്നു അഖില്‍ മാരാറിന്റെ മറുപടി.

എന്‍കെ പ്രേമചന്ദ്രന്‍ എന്ന ഒരു ജനപ്രതിനിധിക്കെതിരെ ഒരു കാര്യവും ഇല്ലാതെ അങ്ങനെ പറയാമെങ്കില്‍, അല്ലെങ്കില്‍ ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിക്കാമെങ്കില്‍, അല്ലെങ്കില്‍ എടോ പോടോ എന്നൊക്കെ വിളിച്ച്‌ സംസാരിക്കാമെങ്കില്‍, എന്റെ കാഴ്ചപ്പാടില്‍ ഒരുപാട് മോശം കാര്യങ്ങള്‍ കാണിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരാളെ അങ്ങനെ വിളിക്കാനുള്ള അവകാശം എനിക്കുണ്ട്. മുമ്ബും പരസ്യമായി ഒരു വേദിയില്‍ ഞാന്‍ വിളിച്ചിട്ടുണ്ട്. അതിന് കേസും എടുത്തിട്ടുണ്ട്. അത്തരം കേസുകള്‍ എനിക്കൊരു പ്രശ്നമുള്ള കാര്യമല്ലെന്നും അഖില്‍ മാരാർ വ്യക്തമാക്കുന്നു.

ദുരന്തം ഉണ്ടാകുമ്ബോള്‍ ഒരു മുഖ്യമന്ത്രി പിരിക്കാന്‍ അല്ല വരേണ്ടത്. അവിടുത്തെ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. ഖജനാവിലെ പൈസയൊക്കെ എവിടെപോയി. മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ ഇറങ്ങി തെണ്ടേണ്ട ആവശ്യം എന്താണ്. ചോദിക്കാനുള്ളത് ഞാന്‍ എവിടേയും ചോദിക്കും. മുഖ്യമന്ത്രി ഇമ്മാതിരി തെണ്ടിത്തരം കാണിച്ചാല്‍ ഇനിയും ചോദിക്കും.

ഞാന്‍ പറയുന്നത് കേള്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെ മനോവൈകല്യമുള്ളു. അവർക്ക് കക്കാനുള്ള ഇടം കിട്ടുന്നില്ല. ആദ്യത്തെ ഏഴ് ദിവസം എന്തുകൊണ്ട് പ്രതീക്ഷിച്ച പൈസ വന്നില്ല. സി പി എമ്മിന്റെ മെമ്ബർമാർ ഇട്ടതുകൊണ്ടാല്‍ ഇതിനേക്കാള്‍ കൂടുതല്‍ പൈസ വരില്ലേ. പാർട്ടിക്കാർക്ക് പോലും വിശ്വാസം ഇല്ല എന്നതുകൊണ്ട് അല്ലേ അത്രയും പൈസ വരാത്തതെന്നും അഖില്‍ മാരാർ അവകാശപ്പെടുന്നു.