video
play-sharp-fill
Main
സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: തനിക്ക് ഒന്നും പറയാനില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു

സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: തനിക്ക് ഒന്നും പറയാനില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു

Spread the love

 

ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ഇടപെട്ട് നീക്കി.

 

അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നടപ്പിലാക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

 

മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ കൃത്രിമത്വം കാണിച്ചുവെന്നും ഇരകളെ വീണ്ടും വീണ്ടും അപമാനിക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group