play-sharp-fill
പ്രാർത്ഥനകളോടെ തോമസ് ചാഴികാടൻ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്: കണിയൊരുക്കി സ്വീകരണം നൽകി ആവേശത്തോടെ പ്രവർത്തകർ 

പ്രാർത്ഥനകളോടെ തോമസ് ചാഴികാടൻ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്: കണിയൊരുക്കി സ്വീകരണം നൽകി ആവേശത്തോടെ പ്രവർത്തകർ 

സ്വന്തം ലേഖകൻ

കോട്ടയം:  ഓശാന ഞായറിന്റെ പ്രാർത്ഥനകളിലൂടെ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി തോമസ് ചാഴികാടൻ. ഓശാന ഞായർ ദിവസം സ്വന്തം ഇടവക പള്ളിയിലെ പ്രാർത്ഥനകളിൽ മുഴുകിയ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഉച്ചയ്ക്ക് ശേഷമാണ് മണ്ഡലപര്യടനങ്ങളിൽ സജീവമായത്. ഇന്നലെ രാവിലെ ഓശാന തിരുനാളിന്റെ ഭാഗമായുള്ള പ്രാർത്ഥനകളിൽ രാവിലെ സെക്രട്ട് ഹാർട്ട്സ് പള്ളിയിൽ പങ്കെടുത്തു. തുടർന്ന് പള്ളിയിൽ ഇടവകാംഗങ്ങളുമായി സംസാരിക്കാനും, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും സ്ഥാനാർത്ഥി തോമസ് ചാഴികാടൻ സമയം കണ്ടെത്തി. തുടർന്ന് വൈദികരുമായും ഇദ്ദേഹം സംസാരിച്ചു. തുടർന്ന് മേലുകാവിൽ വൈദികന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, ഇവിടെ നിന്നാണ് തുറന്ന വാഹനത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്കായി നീങ്ങിയത്. നേരത്തെ ഒശാന ഞായറാഴ്ചയും, വിഷുവിനും യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണ പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. എന്നാൽ, കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് പല ദിവസങ്ങളിലും പ്രചാരണം പൂർണമായും ഒഴിവാക്കിയിരുന്നു. ഇതേ തുടർന്നാണ് വിഷുവിനും , ഓശാന ദിനാമായ ഇന്നലെ ഉച്ചയ്ക്ക് ശേഷവും പ്രചാരണ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.
ഇന്നലെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദയനാപുരത്തും, വച്ചൂരിലുമായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ക്രമീകരിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ മേഴ്സി ആശുപത്രി പരിസരത്തു നിന്നുമാണ് പ്രചാരണം ആരംഭിച്ചത്. കെ.എം മാണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി, ചിത്രത്തിനു മുന്നിൽ വിളക്ക് തെളിയിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മേ്ഴ്സികവല, തലപ്പാറ, കോലത്തൂർ കമ്പനിപ്പടി, മാക്കോക്കുഴി, വടയാർ ഇളംകാവ്, വടയാർ പാലം, കൊടിയാട്, തുറുവേലിക്കുന്ന്, തേനാമിറ്റം, നാനാടം, മാടവന, നേരെകടവ്, പനമ്പുകാട്, പുത്തൻപാലം ഹരിജൻകോളനി, മുച്ചൂർക്കാവ്, വേരുവള്ളി, വെച്ചൂർ ഔട്ട്പോസ്റ്റ്, അച്ചിനകം, മണ്ണത്താനം, റാണിമുക്ക്, മാന്തറ, അംബിക മാർക്കറ്റ് എന്നിവിടങ്ങൽ വഴി വൈക്കം ടൗണിൽ പ്രചാരണ പരിപാടികൾ സമാപിച്ചു. ഇന്ന് രാവിലെ മുതൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്.
കടുത്തുരുത്തി വെളിയന്നൂർ പഞ്ചായത്തിലെ ജന്മദേശമായ അരീക്കരയിൽ നിന്നാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏപ്രിൽ 15 ന് ആരംഭിക്കുന്നത്. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി വോട്ടർമാരുടെ അരികിലെത്തും.
വെളിയന്നൂർ, ഉഴവൂർ, ഞീഴൂർ, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.