സുഹൃത്തിന്റെ കല്യാണത്തിനു വന്നശേഷം പുഴയിലെ കയത്തിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു ; പാലാ ഏഴാശ്ശേരി സ്വദേശിയായ 20കാരനാണ് മുങ്ങി മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

കൂരാച്ചുണ്ട് : കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു.

തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളിയേരിയിൽ കല്യാണത്തിനു വന്നശേഷം കൂരാച്ചുണ്ടിലെ വിദ്യാർഥിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്നാണ് ജോർജിനെ കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.