ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉണ്ടാവാം; സിദ്ദിഖ് അമ്മയിലെ ആള്‍ക്കാര്‍ തിരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറി: പിന്തുണച്ച്‌ ധര്‍മജൻ

Spread the love

കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ രാജിയില്‍ പ്രതികരിച്ച്‌ നടൻ ധർമജൻ ബോള്‍ഗാട്ടി. സിദ്ദിഖ് രാജി വച്ചത് മാന്യമായ തീരുമാനമാണെന്നും അദ്ദേഹം കാണിച്ചത് മാതൃകയാണെന്നുമായിരുന്നു ധർമജന്റെ പ്രതികരണം.

അമ്മയിലെ സ്ത്രീകളും പുരുഷൻമാരും ചേർന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയാണ് സിദ്ദിഖ് എന്നും വെറുതെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല എന്നും അത് മറക്കരുതെന്നും ധർമജൻ ന്യായീകരിച്ചു.

ആരോപണ വിധേയനായ ആള്‍ രാജി വയ്ക്കുക എന്നുള്ളത് മാന്യമായ പ്രവർത്തിയാണ്. അത് ഒരുപാട് ആള്‍ക്കാർ കാണിച്ചിട്ടുള്ള പ്രവണതയാണ്, എ കെ ആന്റണിയും കരുണാകരനുമൊക്കെ മുമ്പ് ചെയ്തിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്നങ്ങളുണ്ടായിട്ടും രാജി വയ്ക്കാത്ത എത്രയോ പേരുണ്ട്. വളരെ മാന്യമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. എനിക്ക് വളരെ അടുത്ത സൗഹൃദമുള്ളയാളാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ നടപടിയില്‍ അഭിമാനമാണ് തോന്നുന്നത്. അമ്മയിലെ എല്ലാ ആള്‍ക്കാരും മോശക്കാരല്ല.

അങ്ങനെ കരുതരുത്. അമ്മയിലെ സ്ത്രീകളും പുരുഷൻമാരും ചേർന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയാണ് സിദ്ദിഖ്. വെറുതെ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്തതല്ല.

അമ്മയില്‍ എത്ര സ്ത്രീകളും പുരുഷൻമാരുമൊക്കെയുണ്ട്. ഞങ്ങളൊക്കെകൂടി വോട്ട് ചെയ്തിട്ടല്ലേ ഇവരെ ജയിപ്പിച്ചത് ഒക്കെ. ഇതൊക്കെ ആരോപണമാണ്. തെളിയിക്കപ്പെടേണ്ടത് രണ്ടാമത്തെ കാര്യമാണ്. ആരോപണം ആർക്കെതിരെയും പറയാം. തെളിയിക്കപ്പെടണം. വെറുതെ പറഞ്ഞു പോയിട്ട് കാര്യമില്ലെന്നും ധർമജൻ പറഞ്ഞു.